ഹസ്തനം നിർത്തുക കൈകൂപ്പി നമസ്തേ പറയുക നമസ്തേയ്ക്ക് പ്രോഹത്സാഹനവുമായി ഇസ്രായേൽ പ്രധാനമന്ത്രി

നമസ്തേയ്ക്ക് പ്രോഹത്സാഹനം നൽകികൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചിമിൻ നെതന്യാഹു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഹസ്തനം ഒഴിവാക്കുകയും കൈകൂപ്പിയുള്ള നമസ്തേയ്ക്ക് പ്രോഹത്സാഹനം നൽകാനുമാണ് അദ്ദേഹം പറയുന്നത്. ഹസ്തനം ചെയ്യുമ്പോൾ ശരീര ഭാഗങ്ങൾ തമ്മിൽ പരസ്പരം കൂടിച്ചേരുമ്പോൾ വൈറസ് പടരാനുള്ള സാഹചര്യം കൂടുതലാണെന്നും. ഭാരതീയ രീതിയിലുള്ള നമസ്‌തെയ്ക്ക് പ്രോഹത്സാഹനം നൽകാനും അദ്ദേഹം പറയുന്നു.

ഇത് തികച്ചും സുരക്ഷിതവും ആരോഗ്യകരവുമാണെന്നു അദ്ദേഹം വ്യക്തമാക്കി. ഇസ്രെയേലിലുള്ള ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനൊപ്പം പ്രധാനമന്ത്രി നെതന്യാഹുവിന്റെ കൈകൂപ്പിയുള്ള ചിത്രവും നൽകിയിട്ടുണ്ട്. ഇസ്രെയേലിലും കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. ഇതുവരെ 15 കൊറോണ വൈറസ് കണ്ടെത്തി.