ഹാർഡ്‌വെയർ കടകൾ മാത്രം കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന രണ്ടുപേർ പോലീസ് പിടിയിൽ

കോഴിക്കോട്: ഹാർഡ്‌വെയർ കടകൾ മാത്രം കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന രണ്ടുപേർ പോലീസ് പിടിയിൽ. തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും ചേർന്നാണ് കവർച്ച നടത്തിയിരുന്നത്. കോഴിക്കോട് നിന്നും മോഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ കണ്ണനെയും മീനുവിനെയുമാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കോഴിക്കോട് നഗര പരിധിയിലുള്ള പതിമൂന്നോളം മോഷണങ്ങൾക്കാണ് തെളിവു ലഭിച്ചത്.

കഴിഞ്ഞദിവസം തിരൂരങ്ങാടിയിലുള്ള ഒരു ഹാർഡ് വെയർ കട കുത്തിത്തുറന്ന് സാധനങ്ങളുമായി ബൈക്കിൽ കടക്കവേ പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പോലീസിന്റെ ശ്രദ്ധയിൽ തങ്ങൾ പെട്ടെന്ന് കണ്ടതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പിന്തുടർന്നു പിടികൂടുകയായിരുന്നു. ഇയാൾ മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും നിരവധി കവർച്ചകൾ നടത്തിയതായും പോലീസിന് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്.