ഹാർപ്പിക്കിൽ ബാം കലർത്തി മരുന്നാണെന്ന് പറഞ്ഞ് കണ്ണിലൊഴിച്ചു ; വയോധികയുടെ കാഴ്ചശക്തി നഷ്ടപ്പെടുത്തി ജോലിക്കാരിയുടെ മോഷണം

ഹൈദരാബാദ് : വയോധികയുടെ കണ്ണിൽ ഹാർപ്പിക് ഒഴിച്ച് അന്ധയാക്കിയ സംഭവത്തിൽ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാർഗവി (32) ആണ് അറസ്റ്റിലായത്. മോഷണം നടത്താൻ വേണ്ടിയാണ് വീട്ടുജോലിക്കാരിയായ ഭാർഗവി വീട്ടുടമസ്ഥയുടെ കണ്ണിൽ ഹാർപിക്കിൽ വേദന സംഹാരിയായ ബാം കലർത്തി കണ്ണിൽ ഒഴിച്ചത്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണവും ആഭരണവും മോഷ്ടിക്കാൻ വേണ്ടിയാണ് ഭാർഗവി ക്രൂരത ചെയ്തത്.

അഹമ്മദാബാദ് നാചാരത്ത് ശ്രീനിധി അപ്പാർട്ട്മെന്റിൽ താമസക്കാരിയായ ഹേമാവതിക്കാണ് ഹാർപ്പിക്ക് കണ്ണിൽ ഒഴിച്ചതിനെ തുടർന്ന് കാഴ്ച നഷ്ടപെട്ടത്. ഹേമാവതിയുടെ മക്കൾ വിദേശത്താണ്. തനിച്ച് താമസിക്കുന്ന ഹേമാവതിക്ക് സഹായത്തിന് വേണ്ടിയാണ് ജോലിക്കാരിയെ നിർത്തിയത്. അപ്പാർട്മെന്റിൽ തന്നെയായിരുന്നു ജോലിക്കാരിയായ ഭാർഗവിയും താമസിച്ചിരുന്നത്.

ഹേമാവതി കണ്ണിൽ ചൊറിച്ചൽ അനുഭവപ്പെടുന്നുണ്ടെന്ന് ഭാർഗവിയോട് പറഞ്ഞിരുന്നു. ഈ അവസരം മുതലാക്കിയാണ് ഭാർഗവി തന്റെ കയ്യിൽ മരുന്നുണ്ടെന്നും അതുപയോഗിച്ചാൽ ചൊറിച്ചൽ മാറുമെന്നും പറഞ്ഞ് ഹാർപ്പിക്കിൽ ബാം കലർത്തി കണ്ണിൽ ഒഴിച്ചത്. ഹേമാവതിയുടെ കാഴ്ച നഷ്ടപ്പെട്ടാൽ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണവും ആഭരണവുമായി കടന്നു കളയാം എന്നാണ് ഭാർഗവി ലക്‌ഷ്യം വെച്ചത്.

  (WATCH VIDEO) ഡൽഹിയിൽ നടന്ന സംഘർഷത്തിൽ വെടി ഉതിർക്കുന്ന തീവ്രവാദിയുടെ വീഡിയോ പുറത്ത്

കുറച്ച് ദിവസത്തോളം ഇത്തരത്തിൽ ബാം കലർത്തിയ ഹാർപ്പിക്ക് ഹേമാവതിയുടെ കണ്ണിലെ ചൊറിച്ചിൽ മാറാൻ ഭാർഗവി ഒഴിച്ച് കൊണ്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കണ്ണിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഹേമാവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഭാർഗവി വീട്ടിൽ സൂക്ഷിച്ചിരുന്ന നാല്പതിനായിരം രൂപയും സ്വർണ വളകളും മോഷ്ടിച്ചു.

ഹേമാവതി ചികിത്സ കഴിഞ്ഞ വീട്ടിലെത്തിയപ്പോഴേക്കും കാഴ്ച മങ്ങിയിരുന്നു തുടർന്ന് വീണ്ടും ആശുപത്രിൽ പ്രവേശിപ്പിക്കുകയും ഡോക്ടറുടെ പരിശോധനയിൽ കണ്ണിൽ ഹാർപ്പിക്കിന്റെ അംശം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാർഗവിയുടെ കള്ളകളി പുറത്തായത്. പോലീസ് ചോദ്യം ചെയ്യലിൽ ഭാർഗവി കുറ്റം സമ്മതിച്ചു. പോലീസ് അറസ്റ്റ് ചെയ്ത ഭാർഗവിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS