തിരുവനന്തപുരം : സ്വർണമെന്ന വ്യാജേന മുക്ക് പണ്ടം വില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി അടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ബീമാ പള്ളി സ്വദേശി വാഹിദ,നെടുമങ്ങാട് സ്വദേശി അനൂപ്,പൂന്തുറ സ്വദേശി മുഹമ്മദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മുക്ക് പണ്ടം വില്പന നടത്തി ഒന്നരലക്ഷം രൂപയോളമാണ് അറസ്റ്റിലായ സംഘം തട്ടിയെടുത്തത്. ഹാൾമാർക്ക് മുദ്രയുള്ള മുക്ക് പണ്ടം യഥാർത്ഥ സ്വർണമെന്ന് തോന്നിപ്പിക്കുന്ന താരത്തിലുള്ളതായിരുന്നെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം പ്രതികൾ പാലോട് ജങ്ഷനിലുള്ള ജ്വല്ലറിയിൽ എത്തുകയും കൈവശമുണ്ടായിരുന്ന രണ്ട് വളകൾ വിൽക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ തൊട്ടടുത്ത മറ്റൊരു കടയിലും പ്രതികൾ വളകൾ വിറ്റിരുന്നു എന്നാൽ സംശയം തോന്നിയ ജ്വലറി ഉടമ പോലീസിൽ അറിയിക്കുകയായിരുന്നു.