KERALA NEWSഹിന്ദുക്കളുടെ വീടുകളില്‍ നിന്നും ഭക്ഷണം കാഴ്നിക്കരുതെന്നു പറയുന്ന മുസ്ലിങ്ങളുണ്ട്: വിമര്‍ശനവും, വെളിപ്പെടുത്തലുമായി മാമുക്കോയ

ഹിന്ദുക്കളുടെ വീടുകളില്‍ നിന്നും ഭക്ഷണം കാഴ്നിക്കരുതെന്നു പറയുന്ന മുസ്ലിങ്ങളുണ്ട്: വിമര്‍ശനവും, വെളിപ്പെടുത്തലുമായി മാമുക്കോയ

chanakya news

കോഴിക്കോട്: ഹൈന്ദവ വീടുകളിൽനിന്ന് ഓണാഘോഷത്തിന് ആഹാരം കഴിക്കരുതെന്നും പാട്ടു പാടരുതെന്നും പ്രസംഗിക്കുന്ന മുസ്ലിം മതത്തിലെ മത പണ്ഡിതൻമാരെ വിമർശിച്ചു കൊണ്ട് നടൻ മാമുക്കോയ രംഗത്ത്. കോഴിക്കോട് വെച്ച് സ്പർശം പാലിയേറ്റിവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാമുക്കോയ. അവിടെ വെച്ചാണ് അദ്ദേഹം ഈ വിഷയത്തിൽ തന്റെ നിലപാട് വ്യെക്തമാക്കിയത്.

- Advertisement -

ജാതിയും മതവും പറഞ്ഞു കൊണ്ട് മനസ്സിൽ കൊണ്ട് നടക്കുന്ന വർഗീയ ചിന്തകൾ മനസ്സിൽ നിന്നു പാടെ മാറ്റിയാലേ നാം നന്നാകുകയുള്ളൂവെന്നും, കൂടാതെ നിലവിളക്ക് കത്തിക്കുന്നതിനെ എതിർക്കുന്നവർ ഉണ്ടെന്നും അവർ അവരുടെ ആ മനസ്ഥിതി മാറ്റണമെന്നും അത്തരക്കാരെ സമൂഹത്തിന്റെ മുൻപിൽ ഒറ്റപ്പെടുത്തനാമെന്നും അദ്ദേഹം പറഞ്ഞു.