Wednesday, September 11, 2024
-Advertisements-
NATIONAL NEWSഹിന്ദുമഹാസഭ സംസ്ഥാന നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയെയും മറ്റു മൂന്നു പേരെയും അറെസ്റ്റ്‌ ചെയ്തു

ഹിന്ദുമഹാസഭ സംസ്ഥാന നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയെയും മറ്റു മൂന്നു പേരെയും അറെസ്റ്റ്‌ ചെയ്തു

chanakya news

ലക്‌നൗ: ഹിന്ദു മഹാസഭ നേതാവായിരുന്ന രഞ്ജിത്ത് ബച്ചനെ പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോൾ ഗ്ലോബ് പാര്‍ക്കിനു സമീപത്ത് വെച്ച് അക്രമിസംഘം വെടിവെച്ചു കൊലപ്പെടുത്തുക ആയിരുന്നു. സംഭവത്തിൽ പോലീസ് അദ്ദേഹത്തിന്റെ ഭാര്യയെ ഉൾപ്പെടെ മൂന്ന് പേരെ അറെസ്റ്റ്‌ ചെയ്തു. രഞ്ജിത്തിന്റെ രണ്ടാം ഭാര്യയായ സ്മൃതി ശ്രീവാസ്തവയാണ് പോലീസ് പിടിയിലായത്.

ഇരുവരും തമ്മിലുള്ള കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് രഞ്ജിത്തിന്റെ ഭാര്യ പോലീസിനോട് വെളിപ്പെടുത്തി. നാല് വര്ഷത്തോളമായി ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു. നാല് വയസുള്ള ഒരു കുട്ടിയുമുണ്ട്. കൊലപാതക കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ്‌ ചെയ്തതായി യു പി പോലീസ് പറഞ്ഞു.