ഹിന്ദു മതങ്ങൾ മറ്റു മതങ്ങളെ തള്ളി പറയില്ല: ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ

ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു വെന്ന് സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ. മറ്റു മതങ്ങളെ ഹിന്ദു മതം തള്ളി പറയില്ലെന്നും അതുകൊണ്ട് തന്നെ ഹിന്ദു മതത്തിൽ ആയത് അഭിമാനിക്കുന്നു വെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണവും തീവ്രവാദപരമായ പ്രവർത്തനങ്ങൾക്കെതിരെ യു എ പി എ പോലുള്ള വകുപ്പുകൾ എടുക്കുന്ന കാര്യത്തിൽ സർക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഥേർ പാഞ്ചാലി പോലുള്ള സിനിമകൾ സെൻസർ ബോർഡിന്റെ നിയന്ത്രണങ്ങൾ ഉള്ളത് കാരണം ഇപ്പോൾ ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കൃതി പുസ്തകോത്സവത്തിൽ പങ്കെടുത്തു കലയും ചെറുത്തു നിൽപ്പും ഇന്നത്തെ വർത്തമാന കാല ഇന്ത്യയിൽ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് അടൂർ ഗോപാലകൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.