ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ ; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീകൃഷ്ണ ജയന്തി സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ദിനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. കൃഷ്ണ സങ്കൽപ്പത്തിലെ നന്മയും നീതി ബോധവും ഹൃദയത്തോട് ചേർത്ത് വെയ്ക്കാൻ കഴിയട്ടെ എന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

  കിരൺ കുമാർ സർക്കാർ സർവ്വീസിൽ തിരിച്ചെത്തും, പിരിച്ച് വിടൽ നിലനിൽക്കില്ലെന്ന് വിദഗ്ദ്ധർ

“ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിൻ്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കൽപങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിൻ്റെയാകെ ഹൃദയത്തോട് ചേർത്തുവെക്കാൻ ഈ ദിനത്തിന് കഴിയട്ടെ. ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ.”

Latest news
POPPULAR NEWS