ഹൈക്കോടതി ഉത്തരവ് ; കാസർഗോഡ് അതിർത്തി നിയന്ത്രണങ്ങളോടെ തുറന്നു

കാസർഗോഡ് : കാസർഗോഡ് കർണാടക റോഡ് അടച്ചതിനെതിരെ ഹൈക്കോടതി രംഗത്ത് വന്നതോടെ കാസര്‍കോട് ത​ല​പ്പാ​ടി​യി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​തി​ര്‍​ത്തി തു​റ​ന്നു. എന്നാൽ കാസർഗോഡ് നിന്നുള്ള രോഗികളെ പരിശോധിച്ച ശേഷമേ കടത്തി വിടുകയുള്ളു എന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

ഗുരുതര രോഗമുള്ളവർക്കും കൂടെ ഒരാൾക്കും മാത്രമേ അതിർത്തി കടക്കാൻ സാധിക്കു. കൂടാതെ ക​ച്ച​വ​ട​ക്കാ​ര്‍​ക്കും അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ കർണാടക സർക്കാർ അ​നു​മ​തി ന​ല്‍​കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ബാ​രി​ക്കേ​ഡു​ക​ളും മണ്ണും പോ​ലീ​സ് നീ​ക്കം ചെ​യ്തു കൂടാതെ കൂടുതൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

Also Read  സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു