ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം അഞ്ച് സ്ത്രീകൾ ഉൾപ്പടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഹോം സ്റ്റേ കേന്ദ്രീകരിച്ച് പെൺവാണിഭം അഞ്ച് സ്ത്രീകൾ ഉൾപ്പടെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോം സ്റ്റേയിൽ പെൺവാണിഭ സംഘങ്ങൾ സജീവമായതോടെ പ്രദേശ വാസികൾ പ്രതിഷേധവുമായി ഹോം സ്റ്റേയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് എത്തി റൈഡ് നടത്തിയത്. ഉത്തരേന്ത്യക്കാരായ യുവതികളെയും ഇടപാടുകാരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ മുല്ലയ്ക്കൽ വാർഡിന്റെ കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്റ്റേയുടെ മറവിലാണ് അനാശ്യാസ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. നിയമവിരുദ്ധമായാണ് ഹോം സ്റ്റേ പ്രവർത്തിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അസമയങ്ങളിലും മറ്റുമെത്തുന്ന ഇടപടുകാർ മദ്യപിച്ച് ബഹളം വയ്ക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും, ഉപയോഗിച്ച ഗർഭനിരോധന ഉറകൾ സമീപത്ത് വലിച്ചെറിയുകയും ചെയ്യുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായതോടെയാണ് ഹോം സ്റ്റേയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ എത്തിയത്.

  അമ്പലമുക്കിലുള്ള സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ റെയിഡ്: മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല

ഹോം സ്റ്റേയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഗർഭ നിരോധന ഉറകളും, മദ്യകുപ്പികളും കണ്ടെത്തി. വനിതാ സംഘങ്ങളാണ് ഇടപാടുകാരെ ആകർഷിച്ച് ഹോം സ്റ്റേയിൽ എത്തിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നും എത്തിയ യുവതികളെയാണ് പെൺവാണിഭത്തിനായി ഉപയോഗിച്ചിരുന്നത്. ജോലിക്കും മറ്റും എത്തുന്ന യുവതികളെയാണോ പെൺവാണിഭത്തിന് ഉപയോഗിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS