ഹോട്ടലിന് പുറത്ത് പോയി കഴിക്കാൻ ആവശ്യപ്പെട്ടു ; മുംബൈ ഹോട്ടലിൽ നിന്നും മോശം അനുഭവം നേരിട്ടതായി നടി പ്രിയ വാര്യർ

ഒരു അഡാർ ലൗ എന്ന ഒമർ ലല്ലു ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ താരമാണ് പ്രിയ വാര്യർ. സിനിമയിലെ ഒരൊറ്റ ഗാനം കൊണ്ട് ഇന്ത്യൻ സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാനും താരത്തിനായി. ഇന്ത്യൻ ക്രഷ് ആയി മാറാനും പ്രിയ വാര്യർക്ക് സാധിച്ചു. മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയ വാര്യർ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഇപ്പോഴിതാ മുംബൈയിലെ ഹോട്ടലിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഷൂട്ടിങ്ങിനായി മുംബൈയിൽ കഴിയുന്ന താരത്തിനോട് ഹോട്ടൽ അധികൃതർ മോശമായി പെരുമാറിയെന്നാണ് താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്.

ഫെർ ഗോർഗോൺ എന്ന ഹോട്ടലിലാണ് താരം താമസിച്ചത്. സിനിമയുടെ അണിയറ പ്രവർത്തകരാണ് താരത്തിന് ഹോട്ടൽ ബുക്ക് ചെയ്ത് നൽകിയത്. ഷൂട്ടിംഗ് കഴിഞ്ഞ് താരം ഹോട്ടലിലേക്ക് വരുമ്പോൾ കഴിക്കാനായി ഫുഡ് വാങ്ങിയതാണ് പ്രശനങ്ങൾക്ക് തുടക്കം. ഹോട്ടലിന്റെ നിയമത്തിൽ പുറത്ത് നിന്നും ഭക്ഷണ വസ്തുക്കൾ കൊണ്ടുവരരുത്. എന്നാൽ ഈ നിയമം അറിയാതിരുന്ന താരം ഭക്ഷണം പുറത്ത് നിന്ന് വാങ്ങികൊണ്ട് വരികയായിരുന്നു.

  അന്ന് കനക വസ്ത്രം മാറിയത് കാട്ടിൽവെച്ച് ; മൊബൈൽ ഇല്ലാത്തത് കൊണ്ട് ഒന്നും സംഭവിച്ചില്ല വെളിപ്പെടുത്തലുമായി ബാബു ഷാഹിർ

priya varrier

എന്നാൽ ഹോട്ടൽ ജീവനക്കാർ ഇത് തടയുകയും താരത്തോട് ഹോട്ടലിന് പുറത്ത് പോയി കഴിക്കാൻ ആവിശ്യപെടുകയായിരുന്നു. ഒരു പ്രവിശ്യത്തെക്ക് അനുവദിക്കണമെന്നും അറിയാത്തത് കൊണ്ടാണെന്നും താരം ജീവനക്കാരോട് പറഞ്ഞിട്ടും അവരത് കേൾക്കാൻ തയ്യാറായില്ലെന്നും ഒടുവിൽ ആ തണുപ്പത്ത് ഹോട്ടലിന് പുറത്ത് പോയി ഭക്ഷണം കഴിക്കേണ്ടി വന്നെന്നും പ്രിയ വാര്യർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പറയുന്നു.

Latest news
POPPULAR NEWS