ഹോട്ടലിലെ ബാത്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : ഹോട്ടലിലെ ബാത്‌റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശി തുഫൈൽ രാജ (20) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാനെത്തിയ യുവതിയാണ് ബാത്റൂമിനുള്ളിൽ ഒളിക്യാമറ കണ്ടെത്തിയത്. വെള്ളപേപ്പറിൽ പൊതിഞ്ഞ നിലയിലാണ് ക്യാമറ കണ്ടെത്തിയത്.

ബാത്‌റൂമിന്റെ ജനലിന് മുകളിൽ ചെറിയ പൊതി ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ യുവതി പൊതി തുറന്ന് നോക്കിയപ്പോഴാണ് മൊബൈൽ ഫോൺ ക്യാമറ ഓൺ ചെയ്ത് വെച്ച നിലയിൽ കണ്ടെത്തിയത്. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്ന നിലയിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്. യുവതിയും ഭർത്താവും ഉടൻ തന്നെ ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

  രാമക്ഷേത്ര നിർമാണം; ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസിന്റെ പലദേശീയ നേതാക്കളും വ്രതമെടുക്കുന്നു; എന്നാൽ കേരളത്തിലെ നേതാക്കളുടെ നിലപാടെന്തെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് കെ സുരേന്ദ്രൻ

ഒന്നരമാസം മുൻപാണ് തുഫൈൽ രാജ ഹോട്ടലിൽ ജോലിക്ക് കയറിയത്. മുറികൾ വൃത്തിയാക്കുന്നതിനിടയിലാണ്‌ ഇയാൾ ബാത്‌റൂമിൽ ക്യാമറ സ്ഥാപിച്ചത്. ഇത് ആദ്യമായാണോ ഇയാൾ ഇത്തരത്തിൽ ഒളിക്യാമറ സ്ഥാപിച്ചതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. തുഫൈൽ രാജയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest news
POPPULAR NEWS