കൊച്ചി : ഹോട്ടലിൽ മുറിയെടുത്ത് ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ഗ്രാൻഡ് കാസ ഹോട്ടലിൽ നിന്നുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് വാങ്ങാനെത്തിയ യുവതിയടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവരുടെ കയ്യിൽ നിന്നും മാരക ലഹരിമരുന്നായ എംഡിഐഎം പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശി മുഹമ്മദലി,ആലുവ സ്വദേശി റിച്ചു റഹ്മാൻ, കണ്ണൂർ സ്വദേശി സൽമാൻ,തൃശൂർ സ്വദേശി ബിപേഷ് എന്നിവരടങ്ങുന്ന സംഘം ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയത്. ഇവരിൽ നിന്നും മയക്ക് മരുന്ന് വാങ്ങാനായി കൊല്ലത്ത് യുവതിയടക്കമുള്ള മൂന്ന് പേരുടെ സംഘം രാത്രിയോടെ ഹോട്ടലിൽ എത്തുകയായിരുന്നു.
തിങ്കളാഴ്ച രാത്രി എക്സൈസും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിക്കാനുപയോഗിക്കുന്ന മൂന്ന് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വില്പന നടത്തുന്ന സംഘവുമായി നേരെയത്തെയും അറസ്റ്റിലായ യുവതി ലഹരി ഇടപാടുകൾ നടത്തിയതായാണ് വിവരം.