കൽപ്പറ്റ : ചാരിറ്റിയുടെ മറവിൽ യുവതിയെ എറണാകുളത്ത് കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്നേഹദാനം എന്ന പേരിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന മലവയൽ സ്വദേശി ഷംഷാദ് (24), ബത്തേരി സ്വദേശി മഹബൂബ് (23), അമ്പലവയൽ സ്വദേശി സൈഫു റഹ്മാൻ (26) എന്നിവരാണ് അറസ്റ്റിലായത്.
പുൽപള്ളി സ്വദേശിനിയായ മുപ്പത്തിയെട്ട് വയസുള്ള യുവതിയെ ചികിത്സ സഹായം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ചാരിറ്റി പ്രവർത്തനം ചെയ്യുന്നവരായതിനാൽ പ്രതികളെ ആവിശ്യസിച്ചില്ലെന്നും. ചികിത്സ സഹായം ലഭിക്കുമെന്ന് വിശ്വസിച്ചാണ് എറണാകുളത്ത് എത്തിയതെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എറണാകുളത്ത് എത്തിയ തന്നെ നിർബന്ധിച്ച് പ്രതികൾ താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിൽ എത്തിക്കുകയായിരുന്നു. ഹോട്ടലിൽ എത്തിയതിന് പിന്നാലെ ബലം പ്രയോഗിച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.