ഹോട്ടൽ സപ്ലയർ ജോലി മര്യദയുള്ള ജോലിയാണ് അങ്ങനെ ചെയ്യുന്നതിൽ എനിക്ക് കുറവൊന്നും തോന്നുന്നില്ലെന്ന് ബിഗ്‌ബോസ് താരം സൂര്യ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ ബിഗ്‌ബോസ് സീസൺ മൂന്നിൽ മൽസരാർത്ഥിയായെത്തി പ്രേക്ഷശ്രദ്ധ നേടിയെടുത്ത താരമാണ് സൂര്യ ജി മേനോൻ.നോബി, സായി, മണിക്കുട്ടൻ, ഡിംപ്ൾ, മജ്‌സിയ ഭാനു, സന്ധ്യ, ഋതു മന്ത്ര തുടങ്ങിയവരായിരുന്നു സീസൺ മൂന്നിൽ മൽസരിക്കാനെത്തിയത്.ഇവരെല്ലാം തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധിനം ചെലുത്തിയിട്ടുണ്ട്. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടംനേടിയ പേരായിരുന്നു സൂര്യ ജി മേനോൻ . മോഡലിംങ്ങിലൂടെ ഏറെ പ്രസക്തിനേടിയ താരം അഭിനയരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കാണ്ഡഹാർ, മിത്രം, ക്ലാസ്സ്‌മേറ്റ് തുടങ്ങി ചുരുക്കം ചിലചിത്രങ്ങളിൽ സഹതാരമായി സൂര്യ അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡ് നടി ഐശ്വര്യറായുടെ തനിപ്പകർപ്പായി മോഡലിംഗ് ചെയ്ത് താരതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വയറലായിരുന്നു. എന്നാൽ ബിഗ്‌ബോസിൽ മൽസ്സരാർത്ഥിയായി എത്തിയതോടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്. സൂര്യയ്ക്ക് മണികുട്ടനുമായുള്ള പ്രണയം സോഷ്യൽ മീഡിയയിൽ കൂടുതലായി ചർച്ചചെയ്യപ്പെട്ടിരുന്നു. ബിഗ്‌ബോസിന്റെ ആദ്യഘട്ടങ്ങളിൽ ആരും ശ്രദ്ധിക്കാതെപോയ താരമായിരുന്നു സൂര്യ. എന്നാൽ പിന്നീട് താരം തന്നെയായിരുന്നു ബിഗ്‌ബോസ് മൽസ്സരാർത്ഥികളിൽ വയറലായി മാറിയ പേരുകളിലൊന്ന്.

  80000 കോടി രൂപയുടെ സൂപ്പർ പാക്കേജുമായി മോദി സർക്കാർ

ബിഗ്‌ബോസിലൂടെതന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം സ്നേഹവീട്ടിൽ നിന്നുമുള്ള താരത്തിന്റെ പിറന്നാൾ ആഘോഷങ്ങൾ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സൂര്യയെ ഹോട്ടൽ സപ്ലയറായി ചിത്രീകരിച്ച ട്രോളിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.തന്നെ ഹോട്ടലിൽ സപ്പ്ളെയറായി ചിത്രീകരിച്ച ട്രോൾ കണ്ടു. അതിൽ തനിക്ക് സന്തോഷമേയുള്ളുവെന്നും താരം പറയുന്നു. ഏതൊരു ജോലിക്കും അതിന്റെതായ മര്യാദയുണ്ടെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അധ്വാനിച്ചു ജീവിക്കാത്തവർക്ക് അതിന്റെ വില അറിയില്ലയെന്നും അച്ഛന്റെയും അമ്മയുടെയും വിയർപ്പുകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനെ അറിയൂ എന്നുപറഞ്ഞുമാണ് താരം ഇതിനെതിരെ പ്രതികരിച്ചത്.

Latest news
POPPULAR NEWS