ഹോസ്പിറ്റലിൽ ഡോകടർ ഇല്ല പ്രസവവേദന അനുഭവിച്ച യുവതിയുടെ പേറെടുത്ത് എംഎൽഎ

പ്രസവ വേദന അനുഭവിക്കുന്ന യുവതിയെ ചികിത്സിക്കാൻ ഹോസ്പിറ്റലിൽ ഡോക്ടറില്ലെന്നുള്ള വിവരമറിഞ്ഞതിനെ തുടർന്ന് ദുരിതത്തിലായ യുവതിയ്ക്ക് തുണയായി എംഎൽഎ. മണ്ഡലം സന്ദർശിക്കുന്നതിനിടയിലാണ് യുവതിയെ ചികിത്സിക്കുന്നതിന് ഡോക്ടറില്ലെന്നുള്ള കാര്യം എംഎൽഎ അറിയുന്നത്. യുവതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ എംഎൽഎ ഡോക്ടറുടെ ജോലി ഏറ്റെടുക്കുകയും പൂർണ്ണ ഗർഭിണിക്ക് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഗൈനക്കോളജിയിലും പ്രസവത്തിലും വിദഗ്ധനായ ഡോക്ടർ കൂടിയായ എം എൽ എ അദ്ദേഹത്തിന്റെ മണ്ഡലം പലപ്പോഴും സന്ദർശിക്കുമ്പോൾ കയ്യിൽ സ്റ്റെതസ്കോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കരുതിയിരിക്കും. അദ്ദേഹത്തിന്റെ മണ്ഡലമായ ചമ്ബായി മേഖലയിൽ കഴിഞ്ഞ തിങ്കളാഴ്ച സന്ദർശിക്കുന്നതിനായി എത്തിയിരുന്നു.

അപ്പോഴാണ് പ്രദേശത്തെ ഒരു യുവതി പ്രസവ വേദന അനുഭവിക്കുന്നെന്നും ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിന് നിലവിൽ യുവതിയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരമാണെന്നുള്ള കാര്യവും അറിയുന്നത്. 38 കാരിയും പൂർണ്ണഗർഭിണിയുമായ യുവതി രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനിലയും മോശമായിരുന്നതായി ചികിത്സിച്ച എംഎൽഎ പറയുന്നു. തുടർന്ന് ഉടൻ തന്നെ അദ്ദേഹം ചികിത്സയ്ക്കായി മുന്നിട്ടിറങ്ങുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തതായും പറയുന്നു. നിലവിൽ കുഞ്ഞും മാതാവും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ പറഞ്ഞു. ആവശ്യഘട്ടങ്ങളിൽ തന്നാൽ കഴിയുന്നവിധം ആളുകളെ സഹായിക്കുകയെന്നുള്ളത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.