ഹോസ്പിറ്റൽ വാർഡാക്കാൻ നൽകില്ലെന്ന് ഉടമ: ഒടുവിൽ പൂട്ട് പൊളിച്ചു പോലീസ് നടപടി

കൊല്ലം: കൊറോണ വൈറസ് പടരുന്ന. സാഹചര്യം കണക്കിലെടുത്തു രോഗികളെ പാർപ്പിക്കുന്നതിനു സ്വകാര്യ ഹോസ്പിറ്റൽ ചോദിച്ചപ്പോൾ നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കെട്ടിടം പോലീസ് ഇടപെട്ട് പൂട്ട് പൊളിച്ചു ഏറ്റെടുത്തു. സംഭവം നടന്നത് കൊല്ലം അഞ്ചലിലാണ്.

ഇന്ന് കേരളത്തിൽ 14 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 105 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിതീകരിച്ചവരിൽ ആറു പേർ കാസർഗോഡ് നിന്നും രണ്ട് പേർ കോഴിക്കോട് നിന്നും ഉള്ളവരാണ്. ഇവരിൽ എട്ടു പേർ ദുബായിൽ നിന്നും വന്നവരാണ്. ഒരാൾ ഖത്തറിൽ നിന്നും വന്നയാളാണ്. സംസ്ഥാനത്തു നിലവിൽ 72460 പേർ കൊറോണ നിരീക്ഷണത്തിലാണ്. ഇവരിൽ 71994 പേർ വീടുകളിലും ബാക്കി 467 പേർ ഹോസ്പിറ്റലിലുമാണ്.