ഹോസ്റ്റലിലും ആശുപത്രികളിലും മറ്റും വിവസ്ത്രയായി കയറി സ്ത്രീകൾക്ക് നേരെ ലൈം-ഗിക അ-തിക്രമം നടത്തുന്ന ബ്ലാക്ക്മാൻ പോലീസ് പിടിയിൽ

കണ്ണൂർ: നാടിനെയും നാട്ടിലെ സ്ത്രീകളെയും ഭീതിയിൽ ആഴ്ത്തിയിരുന്ന ബ്ലാക്ക്മാനെ ഒടുവിൽ പോലീസ് പിടികൂടി. വിവസ്ത്രയായ വേഷത്തിൽ സ്ത്രീകളും മറ്റും താമസിക്കുന്ന ഹോസ്റ്റലുകളിലും ഹോസ്പിറ്റലുകളിലും മറ്റും കയറുകയും സ്ത്രീകൾക്ക് നേരെ അ-തിക്രമം നടത്തുകയും പീഡിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു ഇയാൾ. പീഡനക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജയിലിൽ മോചിതനായ ആളാണ്. കണ്ണൂർ സ്വദേശിയായ മുഹമ്മദ്‌ അജ്മൽ എന്ന യുവാവിനെ സംഭവത്തെ തുടർന്ന് പോലീസ് പിടികൂടിയത്.

രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് നേരെ ആ-ക്രമണം നടത്തുകയും ലൈം-ഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്ന ഇയാളെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഒരാഴ്ച്ചയോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധനയിലൂടെയാണ് പ്രതിയെ പിടികൂടാനായത്. ഒരു സ്വകാര്യ ആശുപത്രിയിലെ നേഴ്സിന്‌ നേരെ ലൈം-ഗിക അതിക്രമണം നടത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസുമുള്ളതാണ്. ഇന്നലെ രാത്രിയിൽ കല്ലായിയിൽ ഒരു വീട്ടിൽ പ്രതിയെ കണ്ടെന്നുള്ള വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് രാവിലെ ഒരു ഷോപ്പിങ് കോംപ്ലെക്സിന് സമീപത്തായി പ്രതിയെ പിടികൂടുകയായിരുന്നു.