Thursday, March 28, 2024
-Advertisements-
NATIONAL NEWSഅഗ്നിപഥ് പ്രതിഷേധം നടത്തുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്

അഗ്നിപഥ് പ്രതിഷേധം നടത്തുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്

chanakya news
-Advertisements-

ന്യുഡൽഹി : അഗ്നിപഥ് നെതിരെ പ്രക്ഷോഭം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി രംഗത്ത്. ആവേശത്തിന്റെ പുറത്ത് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്നീട് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമ സേന മേധാവി വി ആർ ചൗധരി മുന്നറിയിപ്പ് നൽകി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം.

പ്രതിരോധ മേഘലയിൽ ജോലി ആഗ്രഹിക്കുന്നവർ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടാൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് വ്യോമയാന മേധാവി ഓർമിപ്പിച്ചു. പ്രക്ഷോഭത്തെ ശക്തമായി അപലപിച്ച ചൗധരി പ്രക്ഷോഭം ഒന്നിനും പരിഹാരമല്ലെന്നും സൈന്യത്തിൽ ജോലി ലഭിക്കാനുള്ള അവസാന ഘട്ടം പോലീസ് ക്ലിയറൻസ് ആണെന്നും പറഞ്ഞു.

അഗ്നിപഥ് പദ്ധതി വലിയൊരു ചുവട് വെയ്‌പ്പാണെന്നും അതിനെകുറിച്ച് സംശയങ്ങൾ ഉള്ളവർ അടുത്തുള്ള സൈനീക താവളങ്ങളിലെത്തിയോ വ്യോമ സേന, നേവി തുടങ്ങിയവരുമായോ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കണമെന്നും ചൗധരി അറിയിച്ചു. അതേസമയം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്. ഉത്തരേന്ത്യയിലെ പ്രതിഷേധം കേരളത്തിലേക്കും പടർന്നു. തിരുവനന്തപുരത്തും അഗ്നിപഥ് നെതിരെ പ്രതിഷേധം നടന്നു.

-Advertisements-