Saturday, April 20, 2024
-Advertisements-
KERALA NEWSഅങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല; വിമാനാപകടത്തിൽ മരിച്ചവർക്ക് പ്രണാമമർപ്പിച്ചു നടി...

അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല; വിമാനാപകടത്തിൽ മരിച്ചവർക്ക് പ്രണാമമർപ്പിച്ചു നടി സുരഭി

chanakya news
-Advertisements-

കരിപ്പൂരിൽ വിമാനാപകടത്തിൽ മരിച്ച വിങ് കമാൻഡർ ദീപക് വസന്ത് സാടോക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ട് നടി സുരഭി ലക്ഷ്മി രംഗത്ത്. സുരഭി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് D.V സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷണൽ ഡിഫൻസ് അക്കാദമിയിലും എയർഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ എയർഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാർഡും അങ്ങ് കരസ്ഥമാക്കിയിരുന്നു.കോടി പ്രണാമങ്ങൾ..

അപകടത്തിൽ മരിച്ച പ്രിയ സഹോദരങ്ങൾക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തിൽ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം…. അപകടത്തിൽ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിൽ ആവട്ടെ എന്ന പ്രാർത്ഥനയോടെ..

-Advertisements-