Friday, April 19, 2024
-Advertisements-
KERALA NEWSഅടപടലം പൂട്ടാനൊരുങ്ങി അധികൃതർ ; ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കി, യൂട്യൂബ് ചാനൽ...

അടപടലം പൂട്ടാനൊരുങ്ങി അധികൃതർ ; ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കി, യൂട്യൂബ് ചാനൽ മരവിപ്പിക്കാനും നടപടി

chanakya news
-Advertisements-

കണ്ണൂർ : ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ധാക്കി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53/ 1A പ്രകാരമാണ് രജിസ്‌ട്രേഷൻ റദ്ധാക്കിയത്. റോഡ് ഗതാഗത നിയമങ്ങളെ ലംഘിച്ചും വെല്ലു വിളിച്ചും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും ചെയ്തതിനാലാണ് നടപടി.

അതേസമയം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച ഈ ബുൾ ജെറ്റ് സഹോദരങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അലറി കരഞ്ഞ ഇരുവരും മൗനമായാണ് കോടതിയിൽ നിന്നും ഇറങ്ങിയത്.

വാഹനത്തിൽ മോഡിഫിക്കേഷൻ നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നു എന്നാൽ അത് അടയ്ക്കാൻ ഇവർ തയാറാകാതെ ഇരിക്കുകയും. ആർടിഒ ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഈ ബുൾ ജെറ്റ് ന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്ത മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്ക് പിന്നാലെ. ഈ ബുൾ ജെറ്റ് യുട്യൂബ് ചാനൽ മരവിപ്പിക്കാനും നീക്കം തുടങ്ങിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് യുട്യൂബ് അധികൃതരുമായി ബന്ധപ്പെടുമെന്നും പോലീസ് വ്യക്തമാക്കി.

-Advertisements-