Thursday, April 25, 2024
-Advertisements-
KERALA NEWSഅടുത്ത വീട്ടിലേയോ ഫ്ലാറ്റിലെയോ ചില സ്ത്രീകളുണ്ട്, താല്പര്യമില്ലെന്ന സൂചന കൊടുത്താലും പിന്നെയും അവർ വന്നുകൊണ്ടിരിക്കും: കല...

അടുത്ത വീട്ടിലേയോ ഫ്ലാറ്റിലെയോ ചില സ്ത്രീകളുണ്ട്, താല്പര്യമില്ലെന്ന സൂചന കൊടുത്താലും പിന്നെയും അവർ വന്നുകൊണ്ടിരിക്കും: കല മോഹൻ പറയുന്നു

chanakya news
-Advertisements-

സമൂഹ മാധ്യമങ്ങൾ വഴി ഒരുപാട് കുടുംബങ്ങൾ ഈ വർത്തമാന കാലത്ത് തകരുന്നുണ്ട്. അതിനു പ്രധാന കാരണം സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾ അന്യപുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുകയും അതുപോലെ തന്നെ പുരുഷന്മാർ അന്യസ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയും മറ്റും ചെയ്യാറുണ്ട്. ഒടിവിൽ ഇത്തരം ബന്ധങ്ങൾ പങ്കാളികൾ തിരിച്ചറിയുമ്പോൾ നശിക്കുന്നത് ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ്. ഇത് സംബന്ധിച്ച് സൈക്കോളജിസ്റ്റായ കലാ മോഹന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ഭാര്തതാവിന്റെ ചാറ്റിന്റെ സ്‌ക്രീൻ shot കിട്ടി, വല്ലാത്ത ഒരു അവസ്ഥയിൽ എത്തിയ ഭാര്യ.. ആ മനസ്സ് ഊഹിക്കാം.. അപമാനം, സങ്കടം, ദേഷ്യം, പക.. എന്നിരുന്നാലും, അവർ പുറമെ ധൈര്യം കാണിച്ചു നിൽക്കുന്നുണ്ട്. അയച്ചു കൊടുത്ത സ്ത്രീയോട്, നിങ്ങള്ക്ക് താല്പര്യം ഇല്ലാ എങ്കിൽ, അതു എന്ത് കൊണ്ട് ആദ്യമേ പ്രകടിപ്പിച്ചില്ല എന്നു സമാധാനമായി ചോദിച്ചു.. കാരണം ആ ചാറ്റ് കണ്ടാൽ അറിയാം മുന്പ് അവർ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു എന്ന്.. ഇപ്പൊ ഉടക്കായി.. അതിന്റെ പ്രതിഫലനം.. രണ്ടു മക്കളുണ്ട്.. നാളെ ഇവരിത്, പബ്ലിക് ആക്കുമോ? ഭാര്യയും അമ്മയും ഉയർന്ന ഉദ്യോഗസ്ഥ ആയ ഒരുവളുടെ ആധി ഉൾകൊള്ളാൻ പറ്റുമോ..?
പബ്ലിക് ആയി ചെയ്യില്ല, ഞാൻ അവരെ സമാധാനിപ്പിച്ചു.. എങ്കിലും എനിക്കും ഭയമുണ്ട്.. ചില സ്ത്രീകളുണ്ട്, അടുത്ത വീട്ടില്, അടുത്ത ഫ്ലാറ്റിൽ ഒക്കെ അവരുണ്ടാകും.. ഏത് സമയത്തും, യാതൊരു ഔചിത്യവും ഇല്ലാതെ അവർ കടന്നു വരും.. വെറുതേ നമ്മുക്ക് കത്തിവെയ്ക്കാം എന്നൊരു ആമുഖത്തോടെ, കടന്നു ഇരുന്നു, മണിക്കൂറുകൾ നമ്മെ അസ്വസ്ഥർ ആക്കും.. താല്പര്യം ഇല്ല എന്നൊരു സൂചന പലവട്ടം കൊടുത്താലും, എപ്പോ വേണേലും അവരുടെ ഒരു കാളിംഗ് ബെൽ പ്രതീക്ഷിക്കാം.. ഇത് പോലെ ആണ്, ചിലപ്പോൾ പുരുഷന്മാർ chat boxil..

കുറെ കാലം മുൻപ്, ഫബിയിൽ ഒരു യുവാവ്, യാതൊരു ദാക്ഷണ്യവും ഇല്ലാതെ എന്റെ രൂപ സൗന്ദര്യത്തെ വർണ്ണിച്ചു.. സുന്ദരി എന്നു വിളിച്ചു.. തടി കുറയ്ക്കണം എന്നും മുടിയുടെ സ്റ്റൈൽ മാറ്റണം എന്നും അവിഞ്ഞ അക്ഷരത്തിൽ നിർദേശങ്ങൾ വാരി കോരി ഇട്ടു.. ചില വിഷയങ്ങൾ ഗൗരവത്തോടെ സംസാരിക്കുകയും, ഞാൻ മറുപടി കൊടുക്കകയും ചെയ്തിട്ടുണ്ട്. അതിനപ്പുറം യാതൊരു അടുപ്പവും തോന്നാത്ത ഒരു വ്യക്തി.. എന്താ മാഡം, ചെറുപ്പക്കാരായ ആണുങ്ങളോട് കൂട്ട് കൂടാൻ ഇഷ്‌ടമില്ലേ? എന്നിലെ പ്രതികരണം ഇല്ലായ്മ, അയാൾ മനസ്സിലാക്കിയ രീതിയിൽ, അയാൾ പ്രകടിപ്പിച്ചു.. മദ്ധ്യവയസ്ക ആയ എനിക്ക് ചെറുപ്പക്കാരെയും ആണുങ്ങളെയും ഒക്കെ സൗഹൃദം കൂടാൻ ഇഷ്‌ടമാണ്‌.. പക്ഷെ, ഒരു തട്ടകം ഉണ്ട്, എല്ലാവരോടും തോന്നുമോ?
എന്നാലും മറുപടി ഞാൻ പറഞ്ഞില്ല.. ആ വളിച്ച അക്ഷരങ്ങളിൽ കലർന്ന ദുർഗന്ധം അയാളുടെ വായ്‌നാറ്റം പോലെ അസഹ്യമായിരുന്നു.. പബ്ലിക് ആയി ചൊറിയുകയും, ചാറ്റിൽ പഞ്ചാര അടിക്കുകയും ചെയ്യുന്ന അഭ്യസ്തവിദ്യനായ ഒരുവൻ.. താങ്കൾ വളരെ അരോചകം ആണെന്ന് ഒടുവിൽ അയാളോട് പറയേണ്ടി വന്നതിൽ എനിക്ക് ഖേദമുണ്ട്.. പബ്ലിക് ആയി ചൊറിഞ്ഞ ഒരു സമയത്തു, നമ്മൾ എത്രയോ വട്ടം ചാറ്റ് ചെയ്തേക്കുന്നു എന്നൊരു മറുപടി കൊടുത്തു..

അതിലെ അപകടം മനസ്സിലാക്കാനുള്ള ബുദ്ധി അയാൾക്കുണ്ട്.. ഇഷ്‌ടമില്ലായ്മ ഒരുപരിധി വിട്ടാൽ പറയാതെ വയ്യല്ലോ.. ഇപ്പോ, അല്പം ബഹുമാനം ഉണ്ട് അയാളോട്.. കാരണം, നിങ്ങൾ എന്നെ വല്ലാതെ ബോർ അടിപ്പിക്കുന്നു എന്നൊരു ഒറ്റ വരിയിൽ അയാൾ പിൻവലിഞ്ഞു.. അതു ആണത്തം.. എല്ലാവരും ഇങ്ങനെ ആകണമെന്നില്ല.. എങ്കിലും, എന്റെ സ്ത്രീ സുഹൃത്തുക്കളെ, ഭാര്യയെ അറിയിക്കും മുൻപ് നമ്മുടേതായ മുറകൾ ഒന്ന് നോക്കിക്കൂടെ? അയാൾ വലിയ അപകടകാരി അല്ല എങ്കിൽ? വെറും പഞ്ചാര ഒക്കെ ഒരു വിരട്ടലിൽ പോകില്ലേ? അതിനു അപ്പുറം ആയാൽ ശെരി, നമ്മുക്ക് ആ രീതിയിൽ മുന്നോട്ടു പോകാം..
ഇതിപ്പോ ആദ്യമൊക്കെ പ്രോത്സാഹനം നടത്തി കൊണ്ടിരുന്നിട്ടു, പെട്ടന്ന് ഇങ്ങനെ ചെയ്യുമ്പോൾ.. എന്തോ, എനിക്ക് ആ ഭാര്യയുടെ അവസ്ഥ ഒട്ടും സഹിക്കുന്നില്ല.. ദേഹത്ത് കേറി പിടിക്കുന്ന ഒരുവനെ, അല്ലേൽ സ്ത്രീത്വത്തിനു വില ഇടുന്നവനെ ഭാര്യ അറിയുക തന്നെ വേണം.. ഇനിയൊരാളുടെ മനസ്സ് കുത്തികീറാൻ എളുപ്പം ആണ്… മനസ്സിലെ അസഹ്യമായി വിങ്ങുന്ന മുറിവുണ്ട്, ഒരൽപ്പം മരുന്ന് പുരട്ടി കിട്ടാൻ ഉണ്ടല്ലോ, അത് ബുദ്ധിമുട്ട് ആണ്… കഴിവതും മനഃപൂർവ്വം വേദനിപ്പിക്കാതെ നോക്കാം.. കല, കൗൺസലിംഗ് സൈക്കോളജിസ്റ്

-Advertisements-