Friday, March 29, 2024
-Advertisements-
NATIONAL NEWSഅതിഥി തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടി 12,000 ബസുകളുമായി യുപി സർക്കാർ

അതിഥി തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടി 12,000 ബസുകളുമായി യുപി സർക്കാർ

chanakya news
-Advertisements-

ലക്‌നൗ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ തിരികെ ഉത്തർപ്രദേശിലേക്ക് എത്തിക്കുന്നതിന് വേണ്ടി 12000 ബസ്സുകൾ അയക്കാനുള്ള തീരുമാനമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി സംസ്ഥാനത്തേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങൾ അതാത് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് നൽകണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ജില്ലാ മജിസ്ട്രേറ്റിനോട് 200 ബസ്സുകൾ വീതം അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ 75 ജില്ലകളിലായി പതിനയ്യായിരത്തോളം ബസ്സുകളാണ് ഇത്തരത്തിൽ ലഭിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശികളായ ആളുകൾ കാൽനടയായോ ടൂവീലറോ ത്രീവീലറോ ഉപയോഗിചോ ട്രക്കുകൾ വഴിയോ സഞ്ചരിക്കുന്നില്ല എന്നുള്ള കാര്യം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ട്രെയിനുകളും ബസ്സുകളും മാത്രമേ സഞ്ചാരത്തിനായി ഉപയോഗിക്കാവെന്നുള്ള നിർദ്ദേശമുണ്ട്. അടുത്തിടെയായി കാൽനടയായി മറ്റും തങ്ങളുടെ വീട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികൾ അപകടത്തിൽ പെടുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു നിയന്ത്രണം സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ വിലക്കിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്നാണ് അതിഥി തൊഴിലാളികൾക്കായി കൂടുതൽ ബസ്സുകൾ അനുവദിച്ചത്.

-Advertisements-