Friday, March 29, 2024
-Advertisements-
NATIONAL NEWSഅതിഥി തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ച സംഭവം അതിയായ വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിഥി തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ച സംഭവം അതിയായ വേദനയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

chanakya news
-Advertisements-

ഡൽഹി: മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും നൽകുന്നതിനുവേണ്ടി റെയിൽവേ മന്ത്രി പീയൂഷ് ഗോയലുമായി സംസാരിചെന്നും അദ്ദേഹം വ്യക്തമാക്കി.

ചരക്ക് ട്രെയിൻ ഇടിച്ചു അന്യസംസ്ഥാന തൊഴിലാളികളായ 15 പേരാണ് മരിച്ചത്. കൂടാതെ അഞ്ച് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന തൊഴിലാളികളാണ് ട്രെയിനിടിച്ച് മരണപ്പെട്ടത്.

-Advertisements-