Wednesday, April 24, 2024
-Advertisements-
NATIONAL NEWSഅതിർത്തിയിലെ ഏറ്റുമുട്ടലിൽ 45-50 ചൈനീസ് സൈനികർ കൊ-ല്ലപ്പെട്ടതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ, നടന്നത് നാല് മണിക്കൂർ...

അതിർത്തിയിലെ ഏറ്റുമുട്ടലിൽ 45-50 ചൈനീസ് സൈനികർ കൊ-ല്ലപ്പെട്ടതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ, നടന്നത് നാല് മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ

chanakya news
-Advertisements-

ഡൽഹി: ഇന്ത്യാ-ചൈന അതിർത്തിയായ ഗാൽവൻ വാലിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 45 – 50 ചൈനീസ് സൈനികർ കൊ-ല്ലപ്പെട്ടതായി റിപ്പോർട്ട്. നാലു മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ഇത്രയും പേർ കൊ-ല്ലപ്പെട്ടെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ പുറത്തുവിട്ടത്. 45 വർഷത്തിനിടയിൽ ആദ്യമായാണ് ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിൽ ഇത്തരമൊരു ആ-ക്രമണം ഉണ്ടാകുന്നത്. എന്നാൽ വലിയ രീതിയിലുള്ള മാധ്യമ സ്വാധീനം ഉള്ള ചൈനയിലെ ഒരു മാധ്യമവും ഏറ്റുമുട്ടല് സംബന്ധിച്ചുണ്ടായ ചൈനയുടെ നഷ്ടങ്ങളെക്കുറിച്ച് കൂടുതൽ വാർത്തകൾ കാണിച്ചിട്ടില്ല.

വിവിധ സൈനിക മേധാവികൾക്ക് ഒപ്പമുള്ള പ്രതിരോധമന്ത്രിയുടെ യോഗത്തിൽ ഇന്ത്യ പല സുപ്രധാന തീരുമാനങ്ങളും എടുത്തിട്ടുള്ളതായി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ത്യക്ക് നേരെ ഇനി ഒരു പ്രകോപനം ഉണ്ടായാൽ ശക്തമായ രീതിയിലുള്ള തിരിച്ചടി നൽകുമെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിനായി സൈന്യത്തിന് പൂർണസ്വാതന്ത്ര്യം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നൽകിയിട്ടുമുണ്ട്.

-Advertisements-