Friday, April 26, 2024
-Advertisements-
ENTERTAINMENTഅതൊരു പരസ്യമായ രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ മാദകറാണി നമിത

അതൊരു പരസ്യമായ രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ മാദകറാണി നമിത

chanakya news
-Advertisements-

തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമർ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് നമിത. മുൻ നിര താരങ്ങളുടെ നായികയായി തമിഴ് ഇൻഡസ്ട്രിയൽ തിളങ്ങിയ നമിത മലയാളത്തിൽ മോഹൻലാലിന് ഒപ്പം പുലിമുരുകനിലും അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ കാസ്റ്റിംഗ് കൗച്ചിനെ പറ്റി തുറന്ന് പറയുകയാണ്. സിനിമയിൽ ഇതൊക്കെ പരസ്യമായ രഹസ്യമാണെന്നും പലരും ഇ കാര്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിക്കാറില്ലന്നും നമിത പറയുന്നു. പലരും അവസരങ്ങൾ ലഭിക്കാൻ ഇത്തരം കാര്യങ്ങൾ സമ്മതിച്ചു കൊടുക്കുകയാണ്‌ പതിവെന്നും നമിത വെളിപ്പെടുത്തുന്നു.

കസ്റ്റിംഗ് കൗച്ചിന് പെണ്ണ് കുട്ടികളെ പോലെ ആണ് കുട്ടികളും ഇരയാകുന്നുവെന്നും നമിത പറയുന്നു. ഒരുപാട് നാളുകൾക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നെങ്കിലും പുലി മുരുകന് ശേഷം വീണ്ടും ഇടവേളയെടുത്തിരിക്കുകയാണ് നമിത. സിനിമയിൽ അവസരം കുറഞ്ഞ നമിത റിയാലിറ്റി ഷോകളിൽ ജഡ്ജിയായും മറ്റും പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് തമിഴ് പതിപ്പിൽ ഇടംപിടിച്ചെങ്കിലും വീട്ടിൽ നിന്നും പുറത്താവുകയായിരുന്നു.

ബിഗ്‌ബോസ് വീടിന് അകം വേറൊരു ലോകമാണെന്നും അവിടെ നിന്നും പുറത്തുവന്നതിന് ശേഷം താൻ വേറെയൊരാളായെന്ന് നമിത പറയുന്നു. മി ടൂ പണ്ട് മുതൽക്കേ സിനിമ മേഖലയിലുണ്ടെന്നും ചിലർ പുറമെ ഒന്ന് പ്രകടിപ്പിക്കും മറ്റ് ചിലപ്പോൾ വേറെ സ്വഭാവം കാണിക്കുമെന്നും നമിത പങ്കുവെയ്ക്കുന്നു. എല്ലാവരും ബാഹുബലിയുടെ പുറകെ പോകുമ്പോൾ താൻ ചെറിയ ബഡ്ജറ്റ് സിനിമകളെ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്ത് വരുകയാണെന്ന് നമിത പറയുന്നു.

-Advertisements-