Friday, March 29, 2024
-Advertisements-
ENTERTAINMENTഅത് എന്റേതല്ല അതുമായി തനിക്ക് ഒരു ബന്ധവുമില്ല തന്റെ ഭാവി നശിപ്പിക്കരുത് ; അമേയ മാത്യു

അത് എന്റേതല്ല അതുമായി തനിക്ക് ഒരു ബന്ധവുമില്ല തന്റെ ഭാവി നശിപ്പിക്കരുത് ; അമേയ മാത്യു

chanakya news
-Advertisements-

ഒരുപാട് സിനിമകളിൽ അഭിനയിച്ചു ആരാധക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. പക്ഷേ സിനിമകളിൽ അഭിനയിച്ചതിലും താരം ശ്രദ്ധിക്കപ്പെട്ടത് കരിക്ക് എന്ന വെബ് സീരിസിൽ കൂടിയാണ്. കരിക്കിലെ അഭിനയത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തിനെ തേടി മലയാള സിനിമയിൽ ലഭിക്കുന്നത്. കോമഡി വെബ് സീരിയസായ കരിക്ക് ചുരുങ്ങിയ നാളുകൾ കൊണ്ടാണ് ഹിറ്റായി മാറിയത് ഇതിന് പിന്നാലെയാണ് അമേയ താരമായി മാറിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം അഭിനയ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും സജീവമാണ്. സോഷ്യൽ മീഡിയയിൽ തന്റെ ആരാധകർക്കായി ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ തനിക്ക് ലഭിച്ച ഒരു മുട്ടൻ പണിയെ കുറിച്ച് താരം ആരാധകരോട് പങ്കുവെക്കുകയാണ്. തന്റെ പേരിൽ ഒരു വ്യാജ അക്കൗണ്ട് പ്രചരിക്കുന്നത്തിന് എതിരെയാണ് അമേയ രംഗത്ത് വന്നിരിക്കുന്നത്.

ഫഹദ് ഫാസിലിന്റെ ജന്മദിനത്തിന് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നും മോശമായ രീതിയിൽ മെസ്സേജ് പോയെന്നും ഇത്തരം ആളുകളോട് പണി എടുത്ത് ജീവിക്കാൻ പറയില്ല എന്നാൽ തന്റെ പണി കളയരുതെന്നും താരം പറയുന്നു. ഇ വ്യാജ അകൗണ്ടിൽ നിന്നും പതിവായി ഫോട്ടോകളും കുറുപ്പുകളും പോസ്റ്റ്‌ ചെയ്യുന്നുണ്ടെന്നും തന്റെ അറിവോടെയല്ലന്നും വ്യാജ അക്കൗണ്ട് റിപ്പോർട്ട്‌ അടിച്ചു കളയണമെന്നും താരം ആവിശ്യപ്പെടുന്നു.

-Advertisements-