Thursday, April 25, 2024
-Advertisements-
ENTERTAINMENTഅത് എന്റേതല്ല ഞാനുമായി അതിന് യാതൊരുവിധ ബന്ധവുമില്ല പിന്നിൽ ആരാണെന്ന് അറിയില്ലെന്നും മഞജു പത്രോസ്

അത് എന്റേതല്ല ഞാനുമായി അതിന് യാതൊരുവിധ ബന്ധവുമില്ല പിന്നിൽ ആരാണെന്ന് അറിയില്ലെന്നും മഞജു പത്രോസ്

chanakya news
-Advertisements-

കണ്ട് വരുന്ന എൻറെ മുഖമുള്ള മറ്റ് ഒന്നിനും ഞാനുമായി യാദൃശ്ചികമായോ സാങ്കൽപ്പികമായോ യാതൊരു ബന്ധവുമില്ല – മഞ്ജു പത്രോസ്

മലയാളത്തിൽ ഒരുപാട് സിനിമകളിൽ വേഷമിട്ട താരമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന മഴവിൽ മനോരമയിലെ ഷോയിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് പരിചിതയായത്. ഭർത്താവ് സുനിച്ചനും ഒരുമിച്ച് പങ്കെടുത്ത മത്സരത്തിൽ വിജയിച്ചതോടെയാണ് മഞ്ജുവിന് അഭിനയ രംഗത്തേക്കുള്ള കടന്ന് വരവ്.

പിന്നീട് മാറിമായം എന്ന പാരമ്പരയിൽ കൂടി മികച്ച വേഷം ചെയ്ത് ടെലിവിഷൻ പ്രേക്ഷകർക്ക് കൂടുതൽ പരിചതയായ താരം സിനിമയിൽ ചെറുതും വലുതുമായി ഉള്ള റോളുകൾ ചെയ്ത് അഭിനയ ജീവിതത്തിൽ സജീവമാണ്. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് സീസൺ ടുവിലും താരം പങ്കെടുത്തിട്ടുണ്ട്.

ബിഗ്‌ബോസ് വീട്ടിൽ നടന്ന പല കാര്യങ്ങൾക്കും വിമർശനം കേട്ട മഞ്ജുവിന് സോഷ്യൽ മീഡിയയിൽ അടക്കം പൊങ്കാല ലഭിച്ചിരുന്നു. ബിഗ്‌ബോസ് വീട്ടിലെ മറ്റൊരു മത്സരാർത്ഥി കൂടിയായ രജിത് കുമാറിന് എതിരെ സ്വീകരിച്ച നിലപാടുകളും ഡയലോഗുകളുമാണ് താരത്തിന് കൂടുതൽ വിനയായത്. സോഷ്യൽ മീഡിയയിൽ നിരന്തരം സൈബർ ആക്രമണത്തിന് ഇരയായ താരം തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

അരുമയാർന്ന നൻമ്പർഗളേ…??

പഴയ ഇൻസ്റ്റാഗ്രാം ഐഡി റിക്കവർ ചെയ്ത് എടുക്കാൻ കഴിയാതെ പോയ ഹതഭാഗ്യയായ ഞാൻ അവതരിപ്പിക്കുന്ന എൻറെ പുതിയ ഇൻസ്റ്റഗ്രാം ഐഡി
കടന്നുവരൂ സൂർത്തുക്കളേ കടന്നുവരൂ

ഇൻസ്റ്റഗ്രാമിൽ കണ്ട് വരുന്ന എൻറെ മുഖമുള്ള മറ്റ് ഒരു ഐഡി കൾക്കും ഞാനുമായി യാദൃശ്ചികമായോ സാങ്കൽപ്പികമായോ യാതൊരു ബന്ധവുമില്ല എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

നന്ദി നമസ്കാരം

-Advertisements-