Friday, March 29, 2024
-Advertisements-
KERALA NEWSഅത് ഞാൻ ചെയ്തതല്ല, ഞാൻ അയാളോട് അങ്ങനെ അഭ്യർഥിച്ചിട്ടുമില്ല, ദുരനുഭവം പങ്കുവെച്ചു മീര നന്ദൻ

അത് ഞാൻ ചെയ്തതല്ല, ഞാൻ അയാളോട് അങ്ങനെ അഭ്യർഥിച്ചിട്ടുമില്ല, ദുരനുഭവം പങ്കുവെച്ചു മീര നന്ദൻ

chanakya news
-Advertisements-

സിനിമാതാരങ്ങൾ പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് തങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുകയും അതിലൂടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന സംഭവങ്ങൾ. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായിരിക്കുന്നത് നടി മീരാ നന്ദനാണ്. തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിക്കൊണ്ട് മീരാ നന്ദൻ ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ വന്നിരിക്കുകയാണ്. ഫോട്ടോഗ്രാഫർ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാൾ മീരാ നന്ദൻ അയച്ച മെസ്സേജ് ആണെന്ന് പറഞ്ഞ് സ്ക്രീൻഷോട്ടുകൾ മറ്റുള്ളവർക്ക് അയക്കുകയാണ് ചെയ്യുന്നത് നടി പറയുന്നു. എന്നാൽ താൻ അങ്ങനെ ഒരാൾക്ക് മെസ്സേജ് അയച്ചിട്ടില്ലന്നും മീര പറഞ്ഞു.

ഇയാൾ ഫോട്ടോഗ്രാഫർ ആണെന്നും മീരയൊക്കെ തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടെന്നും ഫോട്ടോയെടുക്കാമോ എന്ന് ചോദിച്ചു പിറകെ നടക്കുകയാണെന്ന് മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നതായി തന്റെ ശ്രദ്ധയിൽ പെട്ടത് ഒരു സുഹൃത്ത് മുഖേനയാണെന്നും മീര ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഇയാളെ അറിയുമോയെന്ന് സുഹൃത്ത് ചോദിച്ചെന്നും എന്നാൽ വിപിൻ എന്ന പേരിലുള്ള ഒരു ഫോട്ടോഗ്രാഫറെ തനിക്കറിയില്ലെന്നും മീര പറഞ്ഞു. അദ്ദേഹത്തിന്റെ ഫോട്ടോ ഷൂട്ടിങ്ങിനു വേണ്ടി മീരയൊക്കെ പിറകെ നടക്കുകയാണെന്നും പല ആളുകൾക്കും മെസ്സേജിന്റെ സ്ക്രീൻഷോട്ട് എടുത്ത് കൊടുത്തിട്ടുണ്ടെന്നും മീര പറയുന്നു. എന്നാൽ തന്റെ ഒറിജിനൽ ഫേസ്ബുക്ക് ഐഡി ബ്ലൂടിക് ഉണ്ടെന്നും ഇയാൾ പ്രചരിപ്പിക്കുന്ന സ്ക്രീൻഷോട്ടിൽ ബ്ലുടിക് ഇല്ലെന്നും മീര പറഞ്ഞു അങ്ങനെയാണ് ഇത് വ്യാജമാണ് എന്നുള്ള കാര്യം മനസ്സിലായത്. സാധാരണ അങ്ങനെ ഫേസ്ബുക്ക് നോക്കാറില്ലെന്നും മെസ്സേജോ കാര്യങ്ങളോ ഒന്നും തന്നെ അങ്ങനെ നോക്കാറില്ലന്നും മീര വ്യക്തമാക്കി.

പാലക്കാട് സ്വദേശിയായ ഇയാൾ ദുബായിലാണെന്നും ഇത്തരത്തിൽ മറ്റുള്ളവരെ പറ്റിച്ച് ഇയാൾക്ക് എന്ത് നേടാനാകുമെന്നും മീര ചോദിച്ചു. തന്റെ സുഹൃത്തുക്കളോടൊപ്പം മാത്രമേ ഫോട്ടോയെടുക്കാറുള്ളന്നും അല്ലാതെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരുടെയും പിറകെ പോകാറില്ലന്നും ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോകുകയാണെന്നും മീര വ്യക്തമാക്കി. എന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് റിപ്പോർട്ട് ചെയ്യാൻ എല്ലാവരും സഹായിക്കണമെന്നും മീര ഫേസ്ബുക്ക് ലൈവിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

-Advertisements-