Friday, April 19, 2024
-Advertisements-
NATIONAL NEWSസ്‌കൂൾ ബാൽക്കണിയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

സ്‌കൂൾ ബാൽക്കണിയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

chanakya news
-Advertisements-

ബെംഗളൂരു : സ്‌കൂൾ ബാൽക്കണിയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. ബെംഗളൂരു സ്വദേശി ഭരത് (10) ആണ് മരിച്ചത്. കർണാടക ഹെഗ്ലി ഗ്രാമത്തിലെ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്.

കരാർ അടിസ്ഥാനത്തിൽ സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന മുത്തപ്പയാണ് ഭരതിനെ അടിക്കുകയും ബാൽക്കണിയിൽ നിന്നും തള്ളി താഴെയിടും ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുത്തപ്പയ്ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. വിദ്യാർത്ഥിയെ തള്ളി താഴെയിട്ട് കൊലപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം കൊല്ലപ്പെട്ട ഭരത് ന്റെ മാതാവായ ഗീത ബർക്കറെ ഇതേ സ്‌കൂളിലെ അധ്യാപികയാണ്. ഇവരെയും പ്രതിയായ മുത്തപ്പ മർദിച്ചിരുന്നതായി പോലീസ് പറയുന്നു. മർദ്ദനമേറ്റതിനെ തുടർന്ന് ഗീത ബർക്കറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

-Advertisements-