Thursday, March 28, 2024
-Advertisements-
KERALA NEWSഅനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും: കടകംപള്ളി സുരേന്ദ്രൻ

അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും: കടകംപള്ളി സുരേന്ദ്രൻ

chanakya news
-Advertisements-

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വരുന്ന 14 ദിവസം നിർണ്ണായകമാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കാത്തവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തിമാക്കി. കേവലമായ അഭ്യർത്ഥന മാത്രമല്ല, കർശനമായ നടപടി വേണ്ടിവരുമെന്നും ഇനി ഉപദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി അനാവശ്യമായി പുറത്തു കറങ്ങി നടക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നുമാണ്. രണ്ടാമത് മഹാരാഷ്ട്രയാണ്. കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് എത്തിയ കാസറഗോഡ് സ്വദേശി സർക്കാർ നിർദേശങ്ങളെ കാറ്റിൽ പറത്തികൊണ്ട് പൊതു ജനങ്ങൾക്കിടയിൽ ഇറങ്ങി നടക്കുകയും എം എൽ എമാരെ അടക്കം ഉള്ളവരെ കാണുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അയാൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.

-Advertisements-