Friday, March 29, 2024
-Advertisements-
NATIONAL NEWSഅമിത് ഷായെയും മോദിയെയും അടുത്ത് കിട്ടിയാൽ തട്ടിക്കളയണം: കമന്റിനു പിന്തുണയുമായി സൈനിക ഉദ്യോഗസ്ഥനായ മെഹബൂബ്

അമിത് ഷായെയും മോദിയെയും അടുത്ത് കിട്ടിയാൽ തട്ടിക്കളയണം: കമന്റിനു പിന്തുണയുമായി സൈനിക ഉദ്യോഗസ്ഥനായ മെഹബൂബ്

chanakya news
-Advertisements-

പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന മെഹബൂബ് എന്ന യുവാവ് കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിൽ മണിക്കുട്ടൻ വാവി എന്നയാൾ കൊടുത്തിരിക്കുന്ന കമന്റ് ഇങ്ങനെയാണ് “അഥവാ നിനക്ക് മോദിയോ അമിട്ട് യോ അടുത്തു കിട്ടിയാൽ ഒന്നും നോക്കണ്ട വെച്ചോ വെടി.. നാട്ടിൽ നിന്നെ സ്വീകരിക്കാൻ ഞങ്ങളുണ്ട്. മെഹബൂബിന്റെ പോസ്റ്റിലെ മണിക്കുട്ടൻ എന്നയാളുടെ കമന്റിനു മെഹബൂബ് ലവ് അടിച്ചുകൊണ്ടുള്ള സ്മൈലി കമന്റാണ് കൊടുത്തത്.

രാജ്യ സേവനത്തിനു വേണ്ടി അതിർത്തി കാക്കേണ്ടയാൾ ഇത്തരത്തിലുള്ള കമന്റ് കൊടുത്തതിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. രാജ്യത്തിനകത്ത് നിന്നുകൊണ്ട് രാജ്യം സേവനത്തിനു വേണ്ടി പ്രവർത്തിക്കുന്നയാളുടെ മനസ്സിൽ ഇത്തരം ചിന്തകളാണെങ്കിൽ അത് രാജ്യത്തിനു തന്നെ ദോഷം ചെയ്യുമെന്നതടക്കമുള്ള നിരവധി കമന്റുകളും പോസ്റ്റുകളുമാണ് ഇപ്പോൾ ഇതിനെതിരെ ഉയർന്നു വരുന്നത്.

-Advertisements-