Friday, March 29, 2024
-Advertisements-
KERALA NEWSഅമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. പിതാവിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത് ; കൊലപാതകം സ്വത്ത്‌തർക്കത്തെ...

അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. പിതാവിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത് ; കൊലപാതകം സ്വത്ത്‌തർക്കത്തെ തുടർന്ന്

chanakya news
-Advertisements-

തൃശൂർ : ആമ്പല്ലൂരിൽ പിതാവിനെയും മാതാവിനെയും മകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത്തർക്കത്തെ തുടർന്ന്. ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇഞ്ചക്കുണ്ട് സ്വദേശി സുബ്രൻ (68), ഭാര്യ ചന്ദ്രിക (62) എന്നിവരാണ് മകൻ അനീഷിന്റെ വെട്ടേറ്റ് മരിച്ചത്.

സ്വത്ത് വീതംവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് അനീഷ് മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവായിരുന്നു. ഞായറാഴ്ച രാവിലെ സമാന രീതിയിൽ വഴക്കുണ്ടാകുകയും തുടർന്ന് പ്രകോപിതനായ അനീഷ് അച്ഛനേയും, അമ്മയേയും വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. വെട്ടേറ്റ ഇരുവരും സമീപത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വെട്ടേറ്റ് റോഡിൽ വീഴുകയായിരുന്നു.

കൊലപാതകത്തിന് ശേഷം അനീഷ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടൂ. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. പിതാവിന്റെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. സുബ്രനും,ചന്ദ്രികയ്ക്കും രണ്ട് മക്കളാണ്. മകളുടെ വിവാഹം കഴിഞ്ഞിലെങ്കിലും കുറച്ച് കാലമായി സുബ്രനും,ചന്ദ്രികയ്ക്കും ഒപ്പമാണ് മകൾ താമസിക്കുന്നത്. അനീഷിന് കാര്യമായ ജോലി ഒന്നും ഉണ്ടായിരുന്നില്ല. സ്വത്ത് വീതംവെയ്ക്കുന്നത് സംബന്ധിച്ച് അനീഷ് വഴക്കുണ്ടാക്കിയിരുന്നു. വഴക്ക് നിത്യസംഭവമാണെന്ന് അയൽവാസികൾ പറയുന്നു.

-Advertisements-