Thursday, March 28, 2024
-Advertisements-
KERALA NEWSഅയാൾ എന്നെ ബലമായി പിടിച്ച് മടിയിൽ ഇരുത്തി പിന്നീട് അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചു...

അയാൾ എന്നെ ബലമായി പിടിച്ച് മടിയിൽ ഇരുത്തി പിന്നീട് അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചു ; ദുരനുഭവം തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

chanakya news
-Advertisements-

മലയാള സിനിമാ ലോകത്ത് ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമ ജീവിതത്തിലേക്ക് എത്തുന്നത് പിന്നീട് നിരവധി സിനിമകളിൽ ഭാഗമായ താരം കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് താരം. സിനിമയിൽ സജീവമായ താരം തന്റെ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്.

താരത്തിന് വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു മോശം അനുഭവം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തുകയാണ് ഇപ്പോൾ. തന്നേക്കാൾ ഒരുപാട് മുതിർന്ന ആളിൽ നിന്നുമുണ്ടായ അനുഭവം അന്ന് തുറന്ന് പറയാൻ ധൈര്യമുണ്ടായിരുന്നില്ലന്നും താരം പറയുന്നു. ഇപ്പോൾ അന്ന് പ്രതികരിക്കാൻ കഴിയാഞ്ഞത്തിൽ ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്‌സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേൽ പ്രതികരിക്കാൻ ധൈര്യം വന്നേനെയെന്നും താരം പറയുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അനുഭവമുണ്ടായതെന്നും താൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ള ആള് തന്നെ മടിയിൽ പിടിച്ചിരുത്തിയെന്നും അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ താൻ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാർ അടക്കം ബസിൽ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുർഗ പറയുന്നു.

താൻ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷൻ വെളിയിൽ കൊണ്ട് വരാൻ സാധിച്ചില്ലെന്നും താരം പറയുന്നു. പിന്നീട് സ്കൂളിൽ ചെന്നപ്പോൾ താൻ കരയുന്നത് കണ്ട് ടീച്ചേർസ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാൻ കഴിഞ്ഞില്ലന്നും പകരം ഒരാൾ തന്നോട് കമ്മൽ ഊരി തരാൻ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുർഗ കൃഷ്ണ പറയുന്നു.

-Advertisements-