Friday, April 19, 2024
-Advertisements-
NATIONAL NEWSഅയോധ്യ രാമജന്മഭൂമി തന്നെയായിരുന്നെന്നുള്ളതിനു നിർണ്ണായക തെളിവുകൾ പുറത്ത്: ഖനനം നടത്തിയപ്പോൾ കണ്ടെത്തിയത് നിരവധി വിഗ്രഹങ്ങളും കൂറ്റൻ...

അയോധ്യ രാമജന്മഭൂമി തന്നെയായിരുന്നെന്നുള്ളതിനു നിർണ്ണായക തെളിവുകൾ പുറത്ത്: ഖനനം നടത്തിയപ്പോൾ കണ്ടെത്തിയത് നിരവധി വിഗ്രഹങ്ങളും കൂറ്റൻ ശിവലിംഗവും

chanakya news
-Advertisements-

അയോധ്യ: അയോധ്യ രാമജന്മഭൂമി തന്നെയാണെന്നുള്ളതിന്റെ തെളിവുകൾ ലഭിച്ചു. ജന്മഭൂമിയിൽ നടത്തിയ ഖനനത്തിൽ നിരവധി തകർക്കപ്പെട്ട നിലയിലുള്ള വിഗ്രഹങ്ങളും അഞ്ചടി ഉയരത്തിലുള്ള ശിവ ലിന്ഗവും കണ്ടെടുത്തു. ഇന്നലെ തർക്കഭൂമിയിൽ നടത്തിയ ഖനനത്തിലാണ് ഇത് കണ്ടെടുത്തത്. കൂടാതെ ദേവി ദേവന്മാരുടെ പകുതിയോളം ഭാഗം തകർക്കപ്പെട്ട നിലയിലുള്ള വിഗ്രഹങ്ങൾ, കരിങ്കല്ലിൽ കൊത്തി തീർത്ത ഏഴ് വലിയ തൂണുകൾ എന്നിവയും സ്ഥലത്തു നിന്നും കണ്ടുകിട്ടിയെന്നു ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്യൂരിറ്റി ജനറൽ ചമ്പത് റായ് പറഞ്ഞു.

ക്ഷേത്രനിർമാണത്തിന്റെ ഭാഗമായി പത്തു ദിവസത്തോളമായി തറകൾ വൃത്തിയാക്കികൊണ്ടിരിക്കുക ആയിരുന്നുവെന്നും ആ സമയത്താണ് ഇത്തരത്തിൽ തകർക്കപ്പെട്ട രീതിയിലുള്ള സാധനങ്ങൾ കണ്ടുകിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ലഭിച്ച വിവരങ്ങൾ വ്യെക്തമാക്കുന്നത് ശ്രീരാമ ക്ഷേത്രം പൊളിച്ചുകൊണ്ടാണ് പ്രദേശത്തു ബാബറി മസ്ജിദ് നിർമിച്ചതെന്നാണ്. വലിയ രീതിയിലുള്ള രാമക്ഷേത്രം നിർമ്മിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ആഴത്തിൽ കുഴുകളെടുത്തു അടിത്തറ ഉറപ്പിക്കുമ്പോളാണ് ഇത്തരത്തിലുള്ള നിർണ്ണായകമായ തെളിവുകൾ ലഭിച്ചത്.

അയോധ്യയിലെ തർക്ക മന്ദിര പ്രദേശത്തു വലിയ ക്ഷേത്രം നിലനിന്നിരുന്നുവെന്നും അതിന് ശാസ്ത്രീയമായ രീതിയിലുള്ള തെളിവുകൾ ഉണ്ടെന്നും പുരാവസ്തു ഗവേഷകനും മലയാളിയുമായ കെ കെ മുഹമ്മദ്‌ നേരെത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നോർത്ത് മുൻ റീജിയണൽ ഡയറക്ടർ കൂടിയാണ് അദ്ദേഹം. അയോധ്യ തർക്ക മന്ദിര പ്രദേശം മുസ്ലിങ്ങൾ സ്വമേധയാ കൈമാറണമെന്നും അതാണ് തന്റെ നിലപാടെന്നും നേരെത്തെ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

-Advertisements-