Thursday, April 25, 2024
-Advertisements-
INTERNATIONAL NEWSഅവശ്യ സമയത്ത് ഉപകാരം ചെയ്തു നല്കുന്നവനാണ് യഥാർത്ഥ സുഹൃത്തെന്നു മാലിദീപ് വിദേശകാര്യമന്ത്രി

അവശ്യ സമയത്ത് ഉപകാരം ചെയ്തു നല്കുന്നവനാണ് യഥാർത്ഥ സുഹൃത്തെന്നു മാലിദീപ് വിദേശകാര്യമന്ത്രി

chanakya news
-Advertisements-

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് മാലിദ്വീപിനു നൽകാമെന്ന് പറഞ്ഞ ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് മാലിദീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ്. അവശ്യ സമയത്ത് ഉപകാരം ചെയ്യുന്നവരാണ് യഥാർത്ഥ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും നന്ദി അറിയിച്ചത്.

മരുന്ന് നൽകിയ ഇന്ത്യയോട് എന്നും കടപ്പെട്ടിരിക്കുമെന്നും വിദേശകാര്യമന്ത്രി അബ്ദുള്ള ഷഹീദ് കൂട്ടിച്ചേർത്തു. അമേരിക്കയ്ക്കും ഇസ്രയേലിനും മരുന്ന് നല്കാമെന്നുള്ള ഇന്ത്യയുടെ തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോൾ പുതിയതായി 28 രാജ്യങ്ങൾ കൂടി ഇന്ത്യയോട് ഹൈഡ്രോക്ലോറോക്വിൻ ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്.

-Advertisements-