Thursday, April 25, 2024
-Advertisements-
ENTERTAINMENTഅവിടെ വച്ചാണ് ഞങ്ങള്‍ തമ്മില്‍ തെറ്റിയത്, തിലകനുമായി ഉണ്ടായ വഴക്കിനെ കുറിച്ച് കെപിഎസി ലളിത

അവിടെ വച്ചാണ് ഞങ്ങള്‍ തമ്മില്‍ തെറ്റിയത്, തിലകനുമായി ഉണ്ടായ വഴക്കിനെ കുറിച്ച് കെപിഎസി ലളിത

chanakya news
-Advertisements-

അഭിപ്രായങ്ങൾ തുറന്ന് പറയുകയും മലയാള സിനിമയെ തന്നെ വിവാദത്തിൽ പല തവണ എത്തിക്കുകയും ചെയ്ത അനശ്വര നടനാണ് തിലകൻ. സിനിമയ്ക്ക് ഉള്ളിലെ വാക്ക് പോരുകൾ പലപ്പോഴും മറ നീക്കി പുറത്തവരുകയും അമ്മ സംഘടന ഉൾപ്പടെയുള്ള സിനിമ സംഘടനകൾ വിഷയങ്ങൾ ഒതുക്കി തീർക്കാൻ പലതവണ ശ്രമിച്ചതും വാർത്തകളായി മാറിയിട്ടുണ്ട്. മോഹൻലാൽ, കെപിഎസി ലളിത എന്നിവരുമായുള്ള തിലകന്റെ വഴക്കും എല്ലാവർക്കും അറിയാവുന്നതാണ്.

തിലകനുമായി വഴിക്കിട്ട് തെറ്റാനുള്ള കാരണം വെളിപ്പെടുത്തുകയാണ് കെപിഎസി ലളിത ഇപ്പോൾ. തിലകൻ ചേട്ടനൊപ്പം താൻ അഭിനയിക്കാൻ ഇരുന്ന ഒരു ചിത്രം എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മുടങ്ങി പോയെന്നും പിന്നീട് തന്റെ ഭർത്താവ് ഭരതൻ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലേക്ക് തിലകൻ ചേട്ടനെ നിശ്ചയിച്ചെങ്കിലും വെള്ളത്തിൽ ഇറങ്ങാനുള്ള ബുദ്ധിമുട്ട് കാരണം മുരളിയെയാണ്‌ ചമയത്തിൽ നായകനാക്കിയതെന്നും അതിന്റെ പേരിലാണ് വഴക്കുകൾ തുടങ്ങിയതെന്നും കെപിഎസി ലളിത പറയുന്നു.

പിന്നീട് തങ്ങൾ ഒരുമിച്ചുള്ള ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് ചമയം സിനിമയിൽ നിന്നും തിലകൻ ചേട്ടന്റെ വേഷം താനാണ് മാറ്റിയതെന്നും സിനിമയിൽ ജാതി കളിയാണെന്നും മറ്റും തന്നോട് പറഞ്ഞെന്നും അത് കേട്ട് താനും തിരിച്ചു പറഞ്ഞത് കാരണം വലിയ ഒരു വഴക്കുണ്ടായെന്നും ആ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് തെറ്റിയതെന്നും പിന്നീട് ഒരുപാട് സിനിമകൾ ചെയ്‌തെങ്കിലും അനിയത്തി പ്രാവ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ശ്രീവിദ്യയാണ്‌ പിണക്കം മാറ്റിയതെന്നും കെപിഎസി ലളിത പറയുന്നു.

-Advertisements-