Friday, March 29, 2024
-Advertisements-
KERALA NEWSഅവ ഉയിരേ നാൻ താൻ തെരിയുമാ , ; വിസ്മയ തന്റെ സഹോദരനൊപ്പം ചെയ്ത ടിക്ക്...

അവ ഉയിരേ നാൻ താൻ തെരിയുമാ , ; വിസ്മയ തന്റെ സഹോദരനൊപ്പം ചെയ്ത ടിക്ക് ടോക്ക് വീഡിയോകൾ കണ്ണ് നിറയാതെ കാണാനാവില്ല

chanakya news
-Advertisements-

കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃ പീഡനത്തെ തുടർന്ന് ജീവൻ നഷ്ടപെട്ട വിസ്മയ നാടിന്റെ നൊമ്പരമാകുന്നു. എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറിയിട്ടുള്ള വിസ്മയയെ ഓർക്കുമ്പോൾ കുടുംബങ്ങൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒരുപോലെ സങ്കടമാണ്. മകളുടെ നല്ല ഭാവി ജീവിതത്തിനായി ഒരച്ഛൻ തന്റെ സമ്പാദ്യത്തിന്റെ മുക്കാൽ ഭാഗവും മകളെ വിവാഹം കഴിച്ച യുവാവിന് നൽകി.

സ്ത്രീധനം ആവശ്യമില്ലെന്ന് പറഞ്ഞ് കയറി വന്ന കിരൺ കുമാർ വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ മർദ്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം ആയപ്പോഴേക്കും ഇരുവരും തമ്മിൽ സ്ത്രീധനത്തിന്റെ പേരിൽ വഴക്കുകൾ നിരവധി തവണ ഉണ്ടായിട്ടുണ്ട്. സ്ത്രീധനമായി വാങ്ങി നൽകിയ കാർ തന്റെ സ്റ്റാറ്റസിന് ചേർന്നതല്ലെന്നും കാർ മാറ്റി നൽകുകയോ പണം നൽകുകയോ ചെയ്യണം എന്നായിരുന്നു കിരൺ വിസമയയോട് ആവശ്യപ്പെട്ടത്. എന്നാൽ കാർ ലോണെടുത്ത് വാങ്ങി നൽകിയതിനാൽ കാർ മാറ്റി നൽകാനാവില്ല എന്ന് വിസ്മയുടെ കുടുംബം കിരണിനെ അറിയിച്ചിരുന്നു.

vismaya tik tok
ഇതൊന്നും കിരൺ കേട്ടില്ല എന്ന് മാത്രമല്ല കാറിന്റെ പേര് പറഞ്ഞ് വീണ്ടും വിസ്മയയെ ഉപദ്രവിക്കുകയും മർദ്ധിക്കുകയും ചെയ്യുകയായിരുന്നു. മർദ്ദനം സഹിക്കാൻ പറ്റാതെ ആയതോടെയാണ് വിസ്മയ തന്റെ സഹോദരനോട് മർദ്ധിക്കുന്നതും മറ്റുമുള്ള കാര്യങ്ങൾ വാട്സാപ്പ് മെസേജിലൂടെ അറിയിച്ചത്. ശരീരത്തിലെ മർദ്ദനത്തിന്റെ പാടുകളുടെചിത്രങ്ങളും വിസ്മയ സഹോദരന് വാട്സാപ്പ് മെസേജ് ആയി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയ ലോകത്തോട് വിട പറഞ്ഞത്.

ഇപ്പോഴിതാ വിസ്മയ ചെയ്ത ടിക്ക് ടോക്ക് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആയുർവേദ ഡോകടർ ആയ വിസ്മയ തന്റെ ടിക് ടോക്ക് വീഡിയോയിൽ സഹോദരനൊപ്പം ഡോക്റ്ററുടെ വേഷത്തിലും വിസ്മയ പ്രത്യക്ഷപ്പെടുന്നുണ്ട്.

-Advertisements-