Friday, April 19, 2024
-Advertisements-
NATIONAL NEWSആഗസ്റ്റ് 14 വിഭജന വിരുദ്ധദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി

ആഗസ്റ്റ് 14 വിഭജന വിരുദ്ധദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി

chanakya news
-Advertisements-

ഡൽഹി : രാജ്യം നാളെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങൾ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വിഭജനം കൊണ്ടുണ്ടായ വേദന മറക്കാൻ കഴിയുന്നതല്ല ഇനിമുതൽ ആഗസ്റ്റ് 14 വിഭജന വിരുദ്ധ ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആഗസ്റ്റ് 14 വിഭജന വിരുദ്ധ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്. വിഭജനത്തിന് ശേഷം അക്രമവും വെറുപ്പും കാരണം നമ്മുടെ സഹോദരങ്ങ പുനരധിവാസത്തിന് നിർബന്ധിതരായെന്നും പലർക്കും ജീവൻ നഷ്ടമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

-Advertisements-