Tuesday, April 23, 2024
-Advertisements-
NATIONAL NEWSആഡംബര ഹോട്ടലിൽ അർദ്ധരാത്രി ലഹരിമരുന്ന് പാർട്ടി : ചലച്ചിത്രതാരം നിഹാരിക ഉൾപ്പടെ നിരവധിപേരെ പോലീസ് അറസ്റ്റ്...

ആഡംബര ഹോട്ടലിൽ അർദ്ധരാത്രി ലഹരിമരുന്ന് പാർട്ടി : ചലച്ചിത്രതാരം നിഹാരിക ഉൾപ്പടെ നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി മയക്ക് മരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ ബിഗ്‌ബോസ് താരമുൾപ്പടെ 150 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വിഐപികളും,ചലച്ചിത്ര താരങ്ങളും,രാഷ്ട്രീയ നേതാക്കളുടെ മക്കളും ഉൾപ്പടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ചലച്ചിത്രതാരവും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തിരവളുമായ നിഹാരിക കൊണിഡെലയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ഹൈദരാബാദ് നഗര മധ്യത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് മയക്ക് മരുന്ന് പാർട്ടി സംഘടിപ്പിച്ചത്. രാത്രി വൈകിയും ഹോട്ടലിൽ ആളുകൾ വന്ന്‌ പോകുന്നതായി വിവരം ലഭിച്ച പോലീസ് നടത്തിയ റെയ്‌ഡിലാണ് ലഹരിമരുന്ന് പാർട്ടി നടത്തുന്നതായി കണ്ടെത്തിയത്. പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരാണ് അറസ്റ്റിലായത്. അതേസമയം പാർട്ടി സംഘടിപ്പിച്ചവരെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

ഹൈദരാബാദ് പോലീസ് ലഹരിമരുന്നിനെതിരെ ബോധവൽക്കരണം നടത്താനായി പുറത്തിറക്കിയ തീം സോങ് ആലപിച്ച രാഹുൽ സ്പ്ലിഗഞ്ചയും അറസ്റ്റിലായവരിൽ ഉൾപെടുന്നതായാണ് വിവരം. അതേസമയം നടി നിഹാരികയെ അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടില്ല. എന്നാൽ രാത്രി പോലീസ് സ്റ്റേഷനിൽ നിന്നും പോകുന്ന നിഹാരികയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് നിഹാരികയും അറസ്റ്റ് ചെയ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

-Advertisements-