Friday, April 19, 2024
-Advertisements-
KERALA NEWSആണെന്താ വിത്തുകാളയോ ? ലിംഗമല്ല പുരുഷൻ, അതവന്റെ ഒരവയവം മാത്രമാണ്‌ ; സ്ത്രീയെ ഭോഗവസ്തുവായി കാണുന്നവർക്ക്...

ആണെന്താ വിത്തുകാളയോ ? ലിംഗമല്ല പുരുഷൻ, അതവന്റെ ഒരവയവം മാത്രമാണ്‌ ; സ്ത്രീയെ ഭോഗവസ്തുവായി കാണുന്നവർക്ക് മറുപടിയുമായി ഷിംന അസീസ്

chanakya news
-Advertisements-

സോഷ്യൽ മീഡിയയിൽ ‘പെണ്ണുകാണാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട സ്ത്രീയുടെ ലക്ഷണങ്ങൾ’ ‘potential signs & symptoms of വ്യഭിചാരിണി’ എന്നിങ്ങനെയുള്ള പോസ്റ്റിനു താഴെ വന്ന ‘നീയൊക്കെ എത്ര ശ്രമിച്ചാലും ഒരു വർഷം ഒരു കുഞ്ഞിനെയേ പ്രസവിക്കൂ. ആണിന്‌ ഒരു കൊല്ലം ആയിരം കുഞ്ഞുങ്ങളെ ഉണ്ടാക്കാം. പിന്നെയെന്ത് ലിംഗനീതിയാണ്‌ നീ ഈ പറഞ്ഞോണ്ട്‌ നടക്കുന്നത്‌?” എന്ന കമെന്റിനു മറുപടി നൽകുകയാണ് ഡോക്ടർ ഷിംന അസീസ്. സ്ത്രീയെന്നാൽ വെറും ഭോഗവസ്തുവായി മാത്രം കാണുന്ന ആൾക്കാർക്കെതിരെയാണ് ഷിംനയുടെ മറുപടി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷിംന ഇത്തരക്കാർക്കെതിരെ പ്രതികരിക്കുന്നത്. ഷിംനയുടെ കുറിപ്പിന്റെ പൂർണ രൂപം.

അങ്ങനെയിരിക്കേ സോഷ്യൽ മീഡിയ മുഴുവൻ ‘പെണ്ണ്‌ കാണാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട സ്‌ത്രീയുടെ ലക്ഷണങ്ങൾ’, ‘potential signs & symptoms of വ്യഭിചാരിണി’ തുടങ്ങിയ താളുകളാൽ മുഖരിതമായിരിക്കുന്നു. ഓരോ പോസ്‌റ്റിന്‌ താഴെയും വരുന്ന കമന്റുകൾ എന്നെ ഹഠാദാകർഷിക്കുന്നുവെന്ന്‌ ഈ വേളയിൽ പറയാതെ വയ്യ. ഏറെ പുരുഷൻമാർ എഴുതിയ മഹാനെയും പ്രസിദ്ധീകരിച്ച ചേട്ടനെയും സ്‌മരിക്കുന്നുണ്ട്‌. നല്ല കാര്യം. ബോധമുള്ള മനുഷ്യരുള്ളിടത്തോളം പ്രതീക്ഷയുണ്ട്‌. ഇതിന്റെടേൽ ഒരു ചേട്ടന്റെ കമന്റ്‌ കണ്ട്‌ ഞെട്ടിയ കഥയാണിത്‌. “നീയൊക്കെ എത്ര ശ്രമിച്ചാലും ഒരു വർഷം ഒരു കുഞ്ഞിനെയേ പ്രസവിക്കൂ. ആണിന്‌ ഒരു കൊല്ലം ആയിരം കുഞ്ഞുങ്ങളെ ഉണ്ടാക്കാം. പിന്നെയെന്ത് ലിംഗനീതിയാണ്‌ നീ ഈ പറഞ്ഞോണ്ട്‌ നടക്കുന്നത്‌?” എന്നാണ്‌ കമന്റിന്റെ ചുരുക്കം. അയാൾ സ്വന്തം വർഗത്തെ വെറും ഭോഗയന്ത്രമായി ഇകഴ്‌ത്തുകയാണ്‌ ഉണ്ടായതെന്ന്‌ ഇത്‌ വായിച്ച്‌ കോൾമയിർ കൊള്ളുന്ന മണ്ടൻമാർക്ക്‌ മനസ്സിലാവാത്തതാകുമോ അതോ മണ്ടനായി അഭിനയിക്കുന്നതാകുമോ? ആണെന്താ വിത്തുകാളയോ? അവനും വ്യക്‌തിത്വവും വികാരങ്ങളും ബുദ്ധിയും കഴിവും ഒക്കെയുണ്ട്‌. ലിംഗമല്ല പുരുഷൻ, അതവന്റെ ഒരവയവം മാത്രമാണ്‌.

ഇതൊക്കെ പറയുമ്പോഴും ഒരു വശത്ത്‌ ഫെമിനിസം എന്ന പേരിൽ ആരുയർന്ന്‌ വന്നാലും എതിർപക്ഷം വയലന്റാവും. അതിന്‌ സമാന്തരമായി പെണ്ണിനെ ഇകഴ്‌ത്തി പറയുന്നതും വെറും കാമോപാധി മാത്രമായി അവളെ കാണുന്നതും വിവരിക്കുന്നതും കമന്റിടുന്നതും വികൃതചേഷ്‌ടകളും വർണനകളും വീക്ഷിച്ച്‌ വളരുന്ന ഒരാൺകൂട്ടമുണ്ട്‌ ഇവിടെ. കാര്യം മനസ്സിലാക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ ആണിന്‌ സമൂഹം ചാർത്തി കൊടുക്കുന്ന പ്രയോറിറ്റി 100% നീതിയാണെന്ന്‌ കരുതി അവനും പാട്രിയാർക്കിയുടെ കടലിലെ മീനാവും.

അവഗണന നേരിടുന്ന, കൃത്യമായ ലൈംഗികജ്‌ഞാനമില്ലാത്ത ഈ പുരുഷക്കുഞ്ഞുങ്ങൾ അറിഞ്ഞോ അറിയാതെയോ വീണ്ടും പെണ്ണിന്റെ സഹനത്തിന്റെ സൈക്കിൾ കുറച്ചൂടി സ്‌പീഡിൽ കറക്കും. ‘ഓനും കണക്കാ…’ എന്ന സ്‌ഥിതിയാവും.ഫെമിനിസത്തോടൊപ്പം ആണിന്‌ സ്വന്തം വില മനസ്സിലാക്കി കൊടുക്കാൻ കൂടിയാവണം നമുക്ക്‌. അതില്ലാത്തിടത്തോളം നോ ഗ്രാസ്‌ വിൽ വാക്ക്‌ ഹിയർ. ആ പിന്നേ, കാലിനിടയിലല്ല മനുഷ്യന്റെ വില, ചെവികൾക്കിടയിലാണ്, ഷിംന പറയുന്നു. ബോഡി പൊളിറ്റിക്സിന്റെ പേരിൽ തന്റെ മക്കൾക്ക് നഗ്ന ശരീരം വരയ്ക്കാൻ കൊടുത്ത രഹന ഫാത്തിമക്കെതിരെ വളരെ ശക്തമായ രീതിയിൽ പ്രതികരിച്ച ആളാണ് ഡോക്ടർ ഷിംന അസീസ്.

-Advertisements-