Saturday, April 20, 2024
-Advertisements-
KERALA NEWSആത്മഹത്യയ്ക്ക് മുൻപ് ഒരു കോടി രൂപയുടെ ഇടപാടുകൾ നടത്തി ; യുവതിയുടെ ആത്മഹത്യയിൽ വൻ ദുരൂഹത

ആത്മഹത്യയ്ക്ക് മുൻപ് ഒരു കോടി രൂപയുടെ ഇടപാടുകൾ നടത്തി ; യുവതിയുടെ ആത്മഹത്യയിൽ വൻ ദുരൂഹത

chanakya news
-Advertisements-

കോഴിക്കോട് : യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊയിലാണ്ടി സ്വദേശിനി ബിജിഷ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ. ബിജിഷയ്ക്ക് ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാരും ബന്ധുക്കളും പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ 21 നാണ് ബിജിഷയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം പോലീസ് അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ബിജിഷ ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഒരു കോടിയോളം രൂപയുടെ ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തി. ബിജിഷയുടെ വിവാഹത്തിനായി വീട്ടുകാർ കരുതിവെച്ച 35 പവൻ സ്വർണാഭരണങ്ങൾ വീട്ടുകാർ അറിയാതെ പണയം വെച്ചിരുന്നു. എന്നാൽ പണയംവെച്ച് കിട്ടിയ ലക്ഷങ്ങൾ എന്ത് ചെയ്‌തെന്ന് വ്യക്തമല്ല.

ഒരു കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയെങ്കിലും ആർക്കാണ് ബിജിഷ പണം നൽകിയതെന്നും എന്തിന് വേണ്ടിയാണ് നൽകിയതെന്നും വീട്ടുകാർക്കും ബന്ധുക്കൾക്കും അറിയില്ല. പോലീസ് പറയുമ്പോഴാണ് വീട്ടിലെ സ്വർണം പോലും ബാങ്കിൽ പണയംവെച്ചതായി വീട്ടുകാരറിയുന്നത്. ഇത്രയും വലിയ ഇടപാട് നടന്നിട്ടും ബിജിഷയുടെ മരണ ശേഷം പണമിടപാടിന്റെ പേരിൽ ആരും ബന്ധുക്കളെ സമീപിച്ചിട്ടില്ല.

ബിജിഷയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവിശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. ബിജിഷയെ മറ്റാരെങ്കിലും ചതിച്ചതാണോ എന്നറിയില്ലെന്നും ബിഎഡ് ബിരുദധാരിയായ ബിജിഷ ചതിക്കപ്പെടുമെന്ന് വിശ്വസിക്കാനും സാധിക്കുന്നില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. യൂപിഐ ആപ്പുകൾ വഴിയാണ് ബിജിഷ പണമിടപാടുകൾ നടത്തിയിട്ടുള്ളത്. ഇടപാടുകളുടെ വിവരങ്ങൾ നശിപ്പിക്കാനും ബിജിഷ ശ്രമം നടത്തിയതായും പോലീസ് പറയുന്നു.

-Advertisements-