Tuesday, March 19, 2024
-Advertisements-
NATIONAL NEWSആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം റേഷൻ കാർഡിൽ പേരില്ലാത്തവർക്കും റേഷൻ വിഹിതം ഉറപ്പാക്കി കേന്ദ്രസർക്കാർ

ആത്മ നിർഭർ ഭാരത് പദ്ധതി പ്രകാരം റേഷൻ കാർഡിൽ പേരില്ലാത്തവർക്കും റേഷൻ വിഹിതം ഉറപ്പാക്കി കേന്ദ്രസർക്കാർ

chanakya news
-Advertisements-

റേഷൻ കാർഡിൽ പേരില്ലാത്തവർക്കും ആത്മനിർഭർ പദ്ധതിപ്രകാരം ഭക്ഷ്യ വിഹിതം ലഭിക്കും. അഞ്ച് കിലോ അരി ഒരു കിലോ കടല എന്നിവ ആധാർ കാർഡിന്റെയും സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിൽ നൽകാനാണ് സർക്കാർ ഉത്തരവ്. ഇതിന്റെ ഭാഗമായി എല്ലാ റേഷൻ കടകളിൽ നിന്നും ജനങ്ങൾക്ക് സത്യവാങ്മൂലത്തിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അർഹതപ്പെട്ടവർക്ക് വിഹിതം ലഭിക്കുന്നുണ്ടോ എന്നുള്ള കാര്യം ജനപ്രതിനിധികൾ മുൻകൈയ്യെടുത്ത് ഉറപ്പുവരുത്തണം.

ഇരുപതിലധികം അന്തേവാസികളുള്ള സ്ഥാപനങ്ങൾ തങ്ങളുടെ സ്ഥാപനത്തിലെ ലെറ്റർപാഡിൽ പേരിനൊപ്പം ഓരോരുത്തരുടെയും ആധാറിന്റെ കോപ്പിയും സത്യവാങ്മൂലവും സഹിതം സപ്ലൈ ഓഫീസിൽ അപേക്ഷിക്കേണ്ടതുണ്ട്. ഇവർക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നതിനായി എൻ എഫ് എസ് എ ഗോഡൗണുകളെ സമീപിക്കേണ്ടതുണ്ട്. സത്യവാങ്മൂലത്തിലെ ആളുകളുടെ പേരുകൾ പരിശോധിച്ച് ഇവർക്ക് മറ്റൊരിടത്തും റേഷൻ കാർഡില്ലന്നുള്ള കാര്യം ഉറപ്പു വരുത്തിയതിനു ശേഷമായിരിക്കും ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യുക.

-Advertisements-