Saturday, April 20, 2024
-Advertisements-
KERALA NEWSആദിവാസി പെൺകുട്ടി ആ-ത്മഹത്യ ചെയ്ത സംഭവം; ആൺ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും

ആദിവാസി പെൺകുട്ടി ആ-ത്മഹത്യ ചെയ്ത സംഭവം; ആൺ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും

chanakya news
-Advertisements-

തൊടുപുഴ: ഇടുക്കി അടിമാലിയിൽ 17 വയസുകാരിയായ ആദിവാസി പെൺകുട്ടി ആ-ത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു ആൺസുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും. പെൺകുട്ടികൾ വീട്ടിൽ നിന്നും പോയ രാത്രിയിൽ ഇവരെ ഫോണിൽ വിളിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരെ ചോദ്യം ചെയ്യാനുള്ള തീരുമാനമെടുത്തത്. പൺകുട്ടിയ്‌ക്കൊപ്പം ആ-ത്മഹത്യയ്ക്ക് ശ്രമിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന ബന്ധു കൂടിയായ യുവതിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

ആൺസുഹൃത്തിപ്പം ജീവിക്കുനത്തിനു വേണ്ടിയാണ് 17 കാരിയായ പെൺകുട്ടി വീട് വിട്ടിറങ്ങിയത്. എന്നാൽ വിളിച്ചിട്ടും ഫോൺ സുഹൃത്ത് ഫോൺ എടുത്തില്ല. തുടർന്ന് രാത്രിയിൽ ഇരുവരും ഉറങ്ങിയത് വനത്തിനുള്ളിലായിരുന്നു. കൂടാതെ വീട്ടിലെത്തിയപ്പോൾ അമ്മ വഴക്ക് പറഞ്ഞതായും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടിയെയും യുവതിയെയും കഴിഞ്ഞ 11 നാണ് വീട്ടിൽ നിന്നും കാണാതായത്. കുട്ടിയെ ആരോ ഫോണിൽ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നിന്നും പോകുകയായിരുന്നുവെന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. എന്നാൽ ആരാണ് വിളിച്ചതെന്നോ എങ്ങോട്ട് പോകുവാനെന്നോ വീട്ടുകാർ ചോദിച്ചിട്ട് മറുപടി പറഞ്ഞില്ലെന്നും വീട്ടുകാർ പറയുന്നു.

പെൺകുട്ടികൾ രാത്രി 12 മണിക്ക് ബന്ധുവായ പഞ്ചായത്ത്‌ പ്രസിഡന്റ് ദീപയുടെ വീട്ടിൽ വന്നിരുന്നു. പിറ്റേ ദിവസം പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകുവാനും പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ രാവിലെ കേൾക്കുന്നത് പെൺകുട്ടി ആ-ത്മഹത്യ ചെയ്ത വാർത്തയാണ്. സംഭവത്തിൽ അടിമാലി സി ഐ അനിൽ ജോർജിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

-Advertisements-