Friday, March 29, 2024
-Advertisements-
KERALA NEWSആദ്യം ഡമ്മി പരീക്ഷണം നടത്തി: വിജയിച്ചപ്പോൾ 23 തവണയായി കടത്തിയത് 230 കിലോ സ്വർണം: കൂടുതൽ...

ആദ്യം ഡമ്മി പരീക്ഷണം നടത്തി: വിജയിച്ചപ്പോൾ 23 തവണയായി കടത്തിയത് 230 കിലോ സ്വർണം: കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

chanakya news
-Advertisements-

കൊച്ചി: സ്വപ്ന സുരേഷും കൂട്ടരും നയതന്ത്ര ബാഗ് വഴി കടത്തിയത് ഇരുപത്തി മൂന്നു തവണകളിലായി 230 കിലോ സ്വർണമെന്ന് കസ്റ്റംസ് വെളിപ്പെടുത്തൽ. നയതന്ത്ര ബാഗേജ് വഴി ഡമ്മി ബാഗ് കടത്തുകയും അത് വിജയിച്ചതിനെ തുടർന്നാണ് സ്വർണക്കടത്ത് ആരംഭിച്ചത്. 2019 ജൂണിലാണ് നയതന്ത്ര ബാഗേജ് വഴി ഡമ്മി ബാഗ് കടത്തുന്നത്. ഇത്തരത്തിൽ നയതന്ത്ര ബാഗേജ് വഴി 152 കിലോ ഭാരമുള്ള ബാഗുകൾ വരെ എത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്ത ബാഗിന് 79 കിലോ ഭാരം ഉണ്ടായിരുന്നു. ഇതിൽ നിന്നുമാണ് 30 കിലോ സ്വർണം കണ്ടെത്തിയത്. ഇത്തരത്തിൽ പല തവണകളിലായി 230 കിലോ സ്വർണം കടത്തിയെന്നാണ് കസ്റ്റംസിനു ലഭിക്കുന്ന വിവരം. എന്നാൽ ഇത്തരത്തിലുള്ള ബാഗേജിലൂടെ വരുന്ന കള്ളക്കടത്ത് സ്വർണം സ്വീകരിച്ചിരുന്നത് സരിത്ത് ആണെന്ന് മൊഴിയിൽ പറയുന്നു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 15 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കേസ് എൻഐഎ ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്ന സുരേഷും സന്ദീപ് നായരും ബാംഗ്ലൂരിൽ നിന്നും എൻ ഐ എയുടെ പിടിയിലാവുകയായിരുന്നു. സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിക്കുന്നതിന്റെ ഭാഗമായി എൻഐഎയും കസ്റ്റംസ് ഉദ്യോഗസ്ഥരും കൂടുതൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്.

-Advertisements-