Friday, April 19, 2024
-Advertisements-
ENTERTAINMENTആദ്യ വിവാഹത്തിന് മുൻപ് അമ്പിളിയും ആദിത്യനും അടുപ്പത്തിലായിരുന്നു പല ലൊക്കേഷനിൽ വച്ചും ഇവരുടെ ഇടപെടലുകൾ...

ആദ്യ വിവാഹത്തിന് മുൻപ് അമ്പിളിയും ആദിത്യനും അടുപ്പത്തിലായിരുന്നു പല ലൊക്കേഷനിൽ വച്ചും ഇവരുടെ ഇടപെടലുകൾ സംശയം ജനിപ്പിച്ചിരുന്നു ; തുറന്ന് പറഞ്ഞ് ജിജി

chanakya news
-Advertisements-

സിനിമ സീരിയൽ പ്രേക്ഷകകാർക്ക് പ്രിയപ്പെട്ട രണ്ട് താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യ ജയനും. ഇരുവരുടെയും കല്യാണം ഏറെ ചർച്ചകളും സൃഷ്ടിച്ചിരുന്നു. നായികയായും നടിയായും തിളങ്ങിയ അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹം കൂടിയായിരുന്നു. 2019 ജനുവരി 25 ന് കൊല്ലം കൊറ്റൻ കുളങ്ങര ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ് സീരിയൽ ക്യാമറാമാൻ ലോവലാണ് ഇ ബന്ധത്തിൽ താരത്തിന് ഒരു കുട്ടിയുമുണ്ട്. സീരിയൽ സിനിമ താരം ജിജി സുരേന്ദ്രൻ ഇ ദമ്പതികളെ വിമർശിച്ചു രംഗത്ത് എത്തിയിരുന്നു ഒരു സ്വകാര്യ ചാനലിലാണ് ജിജി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ഇതിന് മുൻപും ജിജിയും ആദിത്യനും തമ്മിൽ വാക്ക് തർക്കങ്ങളുണ്ടായിയുണ്ട്. ആദ്യ വിവാഹത്തിന് മുൻപേ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അമ്പിളിയുടെ ആദ്യത്തെ മകനോട് ആദിത്യൻ കാണിക്കുന്ന സ്‌നേഹത്തിൽ വിശ്വാസ കുറവുണ്ടെന്നും ഇവർ പറയുന്നു.

സ്നേഹതൂവൽ എന്ന സീരിയലിൽ ആദിത്യന്റെ അമ്മ വേഷം ചെയ്തത് താനാണെന്നും അന്നേ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു, വിവാഹം ഉടനെയുണ്ടാകുമെന്ന് സൈറ്റിൽ അടക്കം സംസാരമുണ്ടായിരുന്നു ജിജി പറയുന്നു. എന്നാൽ തങ്ങളെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഇരുവരും വേറെ വിവാഹം കഴിച്ചെന്നും പിന്നീട് ഇരുവരുടെയും ബന്ധം ഡിവോഴ്സിൽ എത്തിയെന്നും അഞ്ചാറ് വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹം കഴിച്ചെന്നും ജിജി പറയുന്നു. അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവൽ നല്ല മനുഷ്യനാണെന്നും തന്റെ മകനെ പോലെയാണെന്നും ജിജി കൂട്ടിച്ചേർത്തു.

-Advertisements-