Friday, March 29, 2024
-Advertisements-
KERALA NEWSആരാധകന്റെ ചോദ്യത്തിന് വീട്ടിൽ ഉണ്ടാക്കാൻ നോക്കു എന്ന് മറുപടി നൽകി സിനിമാ താരം സരയു

ആരാധകന്റെ ചോദ്യത്തിന് വീട്ടിൽ ഉണ്ടാക്കാൻ നോക്കു എന്ന് മറുപടി നൽകി സിനിമാ താരം സരയു

chanakya news
-Advertisements-

2009 ൽ ഇറങ്ങിയ കപ്പൽ മുതലാളി എന്നാ സിനിമയിൽ രമേഷ് പിഷാരടിയുടെ നായികയായി എത്തിയ താരമാണ് സരയു. പിന്നീട് മലയാളത്തിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്തു മുന്നേറിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നായിക വേഷത്തിൽ എത്തുന്നതിന് മുൻപ് തന്നെ വെറുതെ ഒരു ഭാര്യ, ചക്കരമുത്ത് തുടങ്ങിയ സിനിമകളിൽ ചെറു വേഷങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്.

റിയാലിറ്റി ഷോ, ടെലിവിഷൻ പരമ്പരകൾ തുടങ്ങിയവയിൽ സജീവമായ താരം ഇപ്പോൾ സൂര്യ ടിവിയിലെ എന്റെ മാതാവ് എന്ന പരമ്പരയിൽ പ്രധാനവേഷത്തിൽ തിളങ്ങി നിൽക്കുകയാണ്. അഭിനയത്തിന് പുറമെ നൃത്ത രംഗത്തും സജീവമായ സരയു സിനിമ സഹ സംവിധായകനായി പ്രവർത്തിക്കുന്ന സനൽ വി ദേവനെയാണ് വിവാഹം കഴിച്ചത്.

എന്നാൽ അനീസ് കിച്ചൻ എന്ന പരിപാടിയിൽ താരം നടത്തിയ പരാമർശം ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ഫെമിനിസം എന്ന ആശയത്തോട് തനിക്ക് താല്പര്യമില്ലന്നും പകരം ഇക്വാളിറ്റിയാണ് ആവിശ്യമെന്നാണ് സരയു അഭിപ്രായപെട്ടത്. ഇ ഒരു പരാമർശത്തിന് നിരവധി ട്രോളുകൾ താരത്തിന് ലഭിച്ചിരുന്നു ഇതിന് പിന്നാലെ സരയു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോക്ക് ഒരുപാട് കമെന്റുകൾ ട്രോളായി വന്നിരുന്നു.

കുറച്ചു ഇക്വാളിറ്റി എടുക്കാനുണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് നാട്ടുകാരുടെ അടുത്ത് ചോദിക്കാതെ വീട്ടിൽ ഉണ്ടാക്കാൻ നോക്കൂട്ടോ എന്നാണ് സരയു ഇ കമന്റിന് മറുപടി കൊടുത്തത്.

-Advertisements-