Friday, March 29, 2024
-Advertisements-
KERALA NEWSആരാധനലയങ്ങൾ ഉടൻ തുറക്കില്ലെന്നു മുഖ്യമന്ത്രി: വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരം

ആരാധനലയങ്ങൾ ഉടൻ തുറക്കില്ലെന്നു മുഖ്യമന്ത്രി: വിശ്വാസികളെ നിയന്ത്രിക്കുന്നത് ശ്രമകരം

chanakya news
-Advertisements-

തിരുവനന്തപുരം: ആരാധനാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് സംസ്ഥാന സർക്കാർ. വിശ്വാസികളെ നിയന്ത്രിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ചൂണ്ടി കാണിച്ചാണ് സർക്കാർ ഇത്തരമൊരു നിലപാട് കൈക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിന് ഇത് തടസ്സമാകുമെന്നും ആരാധനാലയം തുറക്കണമെന്നുള്ള ആവശ്യം ഉയർന്നുവന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ട വിശേഷം ആരാധനാലയങ്ങൾ തുറക്കുന്നത് വേണ്ടിയുള്ള നടപടി ക്രമങ്ങൾ എടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ ഞായറാഴ്ച സംസ്ഥാനവ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും കൊറോണയ്ക്ക് പുറമേ മഴക്കാലരോഗങ്ങൾ തടയുന്നതിന് ഇത് ഉപകാരപ്രദമാണെന്നും ആയതിനാൽ ഞായറാഴ്ച ശുചീകരണ ദിനമായി ആചരിക്കണമെന്നും സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഞായറാഴ്ച എല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും ഇത് മറ്റു രോഗങ്ങൾ പകരുന്നത് തടയുന്നതിന് സഹായകമാകുമെന്നും എല്ലാവരും ഇതിൽ സഹകരിക്കണമെന്നും ജനങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും ജനങ്ങൾ ഈ അവസരത്തിൽ ഒന്നിച്ച് നിൽക്കണമെന്നും പ്രതിസന്ധിയെ തരണം ചെയ്യണമെന്നും മുഖ്യമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞു.

-Advertisements-