Tuesday, April 16, 2024
-Advertisements-
KERALA NEWSആരുടെയെങ്കിലും വാക്ക് കേട്ട് മഞ്‍ജു വാര്യർ ആകാൻ നടന്ന പെൺകുട്ടികൾ പിന്നീട് കരഞ്ഞ് കൊണ്ട് നടക്കുന്നത്...

ആരുടെയെങ്കിലും വാക്ക് കേട്ട് മഞ്‍ജു വാര്യർ ആകാൻ നടന്ന പെൺകുട്ടികൾ പിന്നീട് കരഞ്ഞ് കൊണ്ട് നടക്കുന്നത് താൻ കണ്ടിട്ടുണ്ട് ; ശാന്തിവിള ദിനേശ്

chanakya news
-Advertisements-

മലയാള സിനിമയുടെ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമാണ് സംവിധായാകനും സിനിമ മാധ്യമ പ്രവർത്തകനും കൂടിയായ ശാന്തിവിള ദിനേശ്. ബംഗ്ലാവിൽ ഔത എന്ന ചിത്രം സംവിധാനം ചെയ്ത ഇദ്ദേഹം ഇപ്പോൾ പുതിയ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ്. ദിലീപ് വിഷയം, ഷൈൻ നിഗം തുടങ്ങിയ വിഷയങ്ങളിൽ ശാന്തിവിള ദിനേശ് നടത്തിയ പ്രസ്താവനകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ സിനിമയിൽ നടക്കുന്ന ചില തെറ്റായ നടപടികളെ ഇദ്ദേഹം ചൂണ്ടികാട്ടുകയാണ്. ഒരു സ്വകാര്യ ചാനലിൽ നടന്ന സംവാദത്തിലായിരുന്നു മലയാള സിനിമയിലെ പരസ്യമായ രഹസ്യം ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയത്. സിനിമയിലേക്ക് അവസരം ചോദിച്ചു വരുന്ന സ്ത്രീകൾ അഭിനയിക്കാൻ അറിയാമോ, ഇ ഫീൽഡ് തനിക്ക് പറ്റുമോ എന്നൊക്കെ സ്വയം വിലയിരുത്തണമെന്നും. ചില സംവിധായകന്മാർ നിങ്ങളെ മഞ്ജു വാരിയറാക്കാം എന്ന് പറഞ്ഞു സമീപിച്ചാൽ അതിൽ വീണുപോകരുതെന്നും ശാന്തിവിള വ്യക്തമാകുന്നു.

അങ്ങനെ ഇറങ്ങി തിരിച്ച നടിമാർ പിന്നീട് കരഞ്ഞുകൊണ്ട് നടക്കുന്ന താൻ കണ്ടിട്ടുണ്ടെന്നും സിനിമയിൽ മകളെ നായികയാക്കാൻ അമ്മയും മകളും പലർക്കും വിട്ടുവീഴ്ച ചെയ്ത കാര്യം തനിക്ക് നേരിട്ട് അറിയാമെന്നും പല സംവിധയകന്മാരും സിനിമയുടെ പേരിൽ പെണ്ണ് കുട്ടികളെയും കൊണ്ട് ഗോവയിലും മറ്റും കൊണ്ട് പോകാറുണ്ടെന്നും പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് ഇവർ തിരിച്ചെത്തുന്നതെന്നും ഇദ്ദേഹം പറയുന്നു.ഇത്തരം ഗോവൻ യാത്രകൾ മലയാളത്തിൽ സജീവമാണെന്നും നോ പറയേണ്ടത് പറയാനുള്ള നിലപാട് ഉണ്ടാകണമെന്നും ശാന്തിവിള കൂട്ടിച്ചേർത്തു.

-Advertisements-