Friday, March 29, 2024
-Advertisements-
NATIONAL NEWSആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുന്നവരെ കുറ്റം തെളിയാതെ ശിക്ഷിക്കരുതെന്നു സിപിഎം പോളിറ്റ് ബ്യുറോ

ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുന്നവരെ കുറ്റം തെളിയാതെ ശിക്ഷിക്കരുതെന്നു സിപിഎം പോളിറ്റ് ബ്യുറോ

chanakya news
-Advertisements-

ഡൽഹി: ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുന്നവരെ ഉടൻ ശിക്ഷിക്കരുതെന്നും കുറ്റം തെളിഞ്ഞതിനു ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാവൂ എന്നും സിപിഎം പോളിറ്റ് ബ്യുറോ. ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തുന്നവർക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യെക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള നീതി ന്യായ വകുപ്പിലെ തത്വത്തിനു വിരുദ്ധമാണ് ഓർഡിനൻസിലെ മൂന്ന് (സി) മൂന്ന് (ഡി) എന്നി വകുപ്പിലുകളെണെന്നും പോളിറ്റ് ബ്യുറോ പറയുന്നു.

കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് നിയമപരമായി സംരക്ഷണം നൽകുന്ന ഓർഡിനൻസിലെ രണ്ട് വകുപ്പുകൾ നിയമം ദുരുപയോഗം ചെയ്യുന്നതിനും പീഡനങ്ങൾ കൂടുന്നതിനും വഴിതെളിക്കുമെന്നാണ് സിപിഎമ്മിന്റെ വാദം. ആയതിനാൽ ഈ വകുപ്പുകൾ പിൻവലിക്കാനാണ് സിപിഎം ആവശ്യപ്പെടുന്നത്.

-Advertisements-